Categories: Gossips

തന്നെ കളിയാക്കിയ മാളവികയെ തേച്ചൊടിച്ച് നയൻ‌താര; മാളവിക മോഹന് നയൻ‌താര നൽകിയ മറുപടി ഇങ്ങനെ..!!

നയൻതാരയെ കളിയാക്കിയ മാളവിക മോഹനന് മറുപടിയുമായി നയൻ‌താര തന്നെ രംഗത്ത്. കഴിഞ്ഞ ഇരുപത് വർഷമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുകയും തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുകയും ചെയ്യുന്ന താരമാണ് നയൻ‌താര.

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് മാളവിക മോഹനൻ എങ്കിൽ കൂടിയും ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിരക്കേറിയ താരമാണ്. ഇപ്പോൾ മാളവിക നയൻതാരയുടെ മേക്കപ്പിനെ കളിയാക്കിയതും ആ വിഷയത്തിൽ നയൻ‌താര നൽകിയ മറുപടിയും ആണ് വൈറൽ ആകുന്നത്.

രാജ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനിൽ ഒരു സൂപ്പർ താരം ഫുൾ മേക്കപ്പിൽ ആയിരുന്നു എന്നും മരിക്കാൻ കിടക്കുന്ന സീനിൽ ഒക്കെ എങ്ങനെ ആണ് ഫുൾ മേക്കപ്പിൽ അഭിനയിക്കുന്നത് എന്നും ആയിരുന്നു ഒരു അഭിമുഖത്തിൽ മാളവിക ചോദിച്ചത്.

എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ നയന്തര മറുപടി നൽകി ഇരിക്കുകയാണ്. തന്റെ പേര് പറഞ്ഞില്ലെങ്കിൽ ആ നടി ഉദ്ദേശിച്ചത് തന്നെ ആണെന്ന് തനിക്ക് മനസിലായി എന്ന് നയൻ‌താര പറയുന്നു. സിനിമയുടെ സംവിധായകൻ പറയുന്നത് അനുസരിച്ചാണ് താൻ ചെയ്യുന്നത്. സിനിമ ഇഷ്ടപ്പെടുന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിനു വേണ്ടിയാണ്, അല്ലാതെ റിവ്യൂ ചെയ്യുന്നവർക്കും വിമര്ശിക്കുന്നവർക്കും വേണ്ടിയല്ല താൻ സിനിമ ചെയ്യുന്നത്. ഒരു നടി തന്നെ ഞാൻ മേക്കപ്പ് നൽകിയതിനെ വിമർശിച്ചിരുന്നു.

അവർ എന്റെ പേര് പറഞ്ഞില്ല. എന്നാലും അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് മനസിലായി. ഒരു ആശുപത്രി സീനിൽ ഞാൻ ഫുൾ മേക്കപ്പ് സീനിൽ അഭിനയിച്ചു എന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെർഫെക്റ്റ് ആയിരുന്നുവെന്നും അവർ പറയുന്നു. ആശുപത്രിയിൽ ആണെന്ന് കരുതി ഒരാൾ മുടി വലിച്ചു പറിച്ച് ഇട്ട് ഇരിക്കണം എന്നൊക്കെ ഉണ്ടോ.. ആശുപത്രിയിൽ ആളുകളുടെ മുടി ശരിയാക്കി കൊടുക്കാനും ശ്രുശ്രൂഷിക്കാനും എല്ലാം ആളുകൾ ഉണ്ടല്ലോ..

റിയാലിസ്റിക്ക് സിനിമകളും വാണിജ്യ സിനിമകളും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു റിയാലിസ്റിക്ക് സിനിമ ചെയ്യുമ്പോൾ ഒട്ടും മേക്കപ്പിടാതെ മുഷിഞ്ഞ വസ്ത്രത്തിൽ ഒക്കെ ആയിരിക്കും ആളുകൾ അഭിനയിക്കുക. എന്നാൽ കൊമേഷ്യൽ ചിത്രത്തിലേക്ക് വരുമ്പോൾ നമ്മൾ വസ്ത്രം ധരിക്കേണ്ടത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആയിരിക്കണം.

nayanthara

ആ സിനിമയിൽ സംവിധായകൻ പറയുന്നത് പോലെ ആണ് ഞാൻ സ്റ്റൈൽ ചെയ്തത്, ഞാൻ ഇപ്പോഴും എന്റെ ചിത്രത്തിലെ സംവിധായകൻ പറയുന്നത് പോലെ ചെയ്യുന്ന ആൾ ആയിരിക്കും. അല്ലാതെ റിവ്യൂ ചെയ്യുന്നവർക്കോ വിമര്ശിക്കുന്നവർക്കോ വേണ്ടിയല്ല സിനിമ ചെയ്യേണ്ടത്. എന്നെ ഇഷ്ടമല്ല ആളുകൾ എന്നെ പറ്റി പലതും പറയുകയും എഴുതുകയും ചെയ്യും. എന്നാൽ അതൊക്കെ ഞാൻ അതൊക്കെ അറിയും എങ്കിലും അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല.

അവർക്ക് ഒരുപാട് സമയം ഉള്ളതുകൊണ്ടല്ലേ നമ്മളെ പറ്റി ഒക്കെ പറയുന്നത്. എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. പ്രേക്ഷകർ എന്നോട് കാണിക്കുന്ന സ്നേഹം ശ്രദ്ധിക്കാൻ ആണ് എനിക്ക് ഇഷ്ടം നയൻ‌താര പറയുന്നു. വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു മാളവിക മോഹനൻ വിവാദ പരാമർശം നടത്തിയത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago