നിറത്തിന്റെ പേരിൽ ഉള്ള അധിക്ഷേപങ്ങൾ ഇന്നും ഉണ്ടെന്നു തെളിയിക്കുന്നത് ആണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും പുറത്തു വരുന്ന ഒരു മരണ വാർത്ത. ഈ അവസരത്തിൽ ആണ് തനിക്ക് ഇത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായി എന്ന് നടി മാളവിക പറയുന്നത്. നിറത്തിന്റെ പേരിൽ അന്ന് തനിക്ക് ഉണ്ടായ അധിക്ഷേപം സഹിക്കാൻ കഴിയുന്നതും അപ്പുറത്ത് ആയിരുന്നു എന്ന് മാളവിക പറയുന്നു.
അവന്റെ അമ്മ അവനോടു പറയും നീ കട്ടൻ ചായ കുടിക്കരുത് കുടിച്ചാൽ അവളെ പോലെ കറുത്ത് പോകും എന്ന്. പതിനാലു വയസ്സ് ഉള്ള എനിക്ക് അത് തങ്ങൾ കഴിയുന്നതിലും അപ്പുറത്ത് ആയിരുന്നു. ബാല്യകാലത്തിൽ ഇത്തരത്തിൽ ഉള്ള അനുഭവം തന്നെ ഒട്ടനവധി തവണ വേട്ടയാടി എന്ന് മാളവിക പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ വെളുത്ത നിറത്തിൽ ഉള്ള അവനും പൊതുവെ ഇരു നിറത്തിൽ ഉള്ള ഞാനും തമ്മിൽ ഒരുപാട് മാനുഷിക അന്തരം ആ അമ്മ കണ്ടിരുന്നു. ചായകുടിച്ചാൽ നീയും ഇവളെ പോലെ കറുക്കുമെന്ന് പറഞ്ഞത് ഇന്നും തനിക്ക് ഒരു വേദനയായി തോന്നുന്നു എന്ന് മാളവിക പറയുന്നു.
പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി ആണ് മാളവിക മോഹനൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ആണ് മാളവിക ജനിച്ചത് എങ്കിൽ കൂടിയും താരം വളർന്നത് മുംബൈയിൽ ആയിരുന്നു. നിർണായകം എന്ന ആസിഫ് അലി ചിത്രത്തിൽ നായിക ആയി എത്തിയതും മാളവിക ആയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം അഭിനയിച്ചുട്ടുണ്ട്. പെട്ട എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ച മാളവിക മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയിട്ടുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…