Categories: Gossips

ലൗഡ് സ്പീക്കർ ആരെയും അപമാനിക്കുന്ന ഷോയല്ല; എല്ലാം ഷോ മുഴുവൻ കാണാത്തവരുടെ പ്രശ്നങ്ങൾ; സ്നേഹ ശ്രീകുമാർ..!!

ഫോട്ടോഷൂട്ടുകൾ നടിമാരെ വിമർശിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കൈരളി ചാനൽ ഷോയിൽ നടി സ്നേഹ ശ്രീകുമാറും രശ്മി അനിലും അടക്കം ഉള്ളവർ പറഞ്ഞിരുന്നു.

തോന്ന്യവാസങ്ങൾ ആണ് യുവനടിമാർ കാണിക്കുന്നത് എന്നും എല്ലാം കോപ്രായങ്ങൾ ആണെന്നും ആയിരുന്നു സ്നേഹ ശ്രീകുമാർ ലൗഡ് സ്പീക്കർ ഷോയിൽ കൂടി പറഞ്ഞത്.

എന്നാൽ ഈ വിഷയത്തിൽ പേരുകൾ എടുത്തു പറഞ്ഞത് ശ്രിന്ദ , എസ്ഥേർ അനിൽ , ഗോപിക സുരേഷ് എന്നിവരുടേത് ആയിരുന്നു. സംഭവം വലിയ സോഷ്യൽ മീഡിയ ചർച്ചക്ക് വഴി വെച്ചതോടെ രൂക്ഷമായ ഭാഷയിൽ തന്നെ വിമർശനവുമായി മൂവരും എത്തി.

നിങ്ങളൊക്കെ വെറും ഷിറ്റ് ആണെന്ന് ആയിരുന്നു എസ്ഥേർ പറഞ്ഞത്. കാലം 2021 ആയി എന്നും അതോടൊപ്പം മറാത്താ നിങ്ങൾ 10000 വർഷങ്ങൾ പിന്നിൽ ആണെന്നും ഉള്ള തരത്തിൽ തുടങ്ങുന്ന നീണ്ട കുറിപ്പാണ് ശ്രിന്ദ എത്തിയത്.

എന്നാൽ വിവാദങ്ങളും അതിന് ഒപ്പം ഉള്ള വിമർശനങ്ങളും രൂക്ഷമായതോടെ സ്നേഹ മറുപടിയുമായി എത്തി. ഷോയിൽ കാര്യങ്ങൾ പറയുന്നത് താൻ അല്ല എന്നും തന്റെ കഥാപാത്രം ആണെന്നും സ്നേഹ പറയുന്നു. ഷോ പൂർണ്ണമായി കാണാത്ത കാരണം ആണ് നടിമാർ ഇത്തരത്തിൽ വിമർശനങ്ങൾ പറയുന്നത് എന്ന് സ്നേഹ പറയുന്നു.

സ്നേഹയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

സ്നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങൾ ആയി ലൗഡ് സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.

സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തിയല്ല വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽ വന്ന് മോശം കമന്റ് ഇടുകയും ചീത്ത വിളിക്കുകയും ചെയ്‌യുന്ന കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങൾ.

അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്. അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.

എസ്ഥർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7 മിനിറ്റ് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും സോഷ്യൽ മീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.

പ്രോഗ്രാം മുഴുവൻ ആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്.

സ്നേഹ നിങ്ങൾ വെറും ഷിറ്റാണ്; ഇത് 2021 ആണെന്ന് മറക്കല്ലേ; കൈരളി ചാനലിലെ പരിപാടിക്കെതിരെ ശ്രിന്ദയും എസ്ഥേർ അനിലും..!!

ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്.

ശ്രിന്ദ , എസ്ഥേർ അനിൽ എന്നിവരെ മെൻഷൻ ചെയ്‌തു കൊണ്ട് ആയിരുന്നു സ്നേഹ പോസ്റ്റ് ചെയ്തത്. എന്നാൽ ആദ്യ നാല് കമെന്റ് വന്ന് കഴിഞ്ഞപ്പോൾ തന്നെ താരം കമെന്റ് ബോക്സ് പൂട്ടി. അന്ന രാജൻ, ശ്രുതി രജനീകാന്ത്, അനുമോൾ അടക്കമുള്ള താരങ്ങൾ പിന്തുണ നൽകി പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago