വിനയൻ സംവിധാനം ചെയ്തു മണിക്കുട്ടൻ നായകനായി എത്തിയ ബോയി ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഹണി റോസ്. തുടർന്ന് മുതൽ കനവ് എന്ന തമിഴ് ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്.
ബോൾഡ് വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത താരം കൂടി ആണ് ഹണി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വൺ ബൈ ടു ഹോട്ടൽ കാലിഫോർണിയ അഞ്ചു സുന്ദരികൾ റിംഗ് മാസ്റ്റർ ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘ ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും മമ്മൂട്ടിയുടേയും ദിലീപിന്റെയും തുടർന്ന് മോഹൻലാലിനെയും അടക്കം നായികയായി താരം തിളങ്ങിയിട്ടുണ്ട്.
വൺ ബൈ ടു എന്ന ചിത്രത്തിൽ ലിപ് ലോക്ക് സീ ചെയ്ത താരം എ തിനെ കുറിച്ച് പറഞ്ഞത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇനി ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് താൻ ഒന്ന് ആലോചിക്കും. വൺ ബൈ ടു വിലെ ലിപ് ലോക്ക് രംഗം നേരത്തെ അവർ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
അതിൽ എന്റെ കഥാപാത്രം ജീവന് തുല്യം സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു. എന്നാൽ പെട്ടന്നു അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വന്നു നിൽക്കുന്ന ഒരു സീൻ ആണ്. ആലോചിച്ചു നോക്കിയപ്പോൾ ആ രംഗത്തിൽ ലിപ്പ് ലോക്ക് ചെയ്യുന്നതിൽ പ്രശ്‌നം ഒന്നും ഇല്ല എന്ന് തോന്നി.
കാരണം ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ട്. ആ ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. എന്നാൽ എനിക്ക് വിഷമം തോന്നിയത് എപ്പോഴാണ് എന്നുവച്ചാൽ അവർ ഈ സീൻ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്.
നമ്മൾ നല്ല ഉദ്ദേശത്തോടെ ആണ് ചെയുന്നെങ്കിൽ പോലും പല കാര്യങ്ങളും മോശമാകാം. അതൊരു ബെഡ്റൂം സീൻ ഒന്നും അല്ലായിരുന്നു അതൊരു ഇമോഷണൽ സീക്വൻസ് ആയിരുന്നു. ഇനി ഒരു ലിപ്പ്ലോക്ക് രംഗം വരുകയാണെങ്കിൽ ഞാൻ പത്തു തവണ എങ്കിലും ചിന്തിച്ചു സൂക്ഷിച്ചു മാത്രമേ തീരുമാനമെടുക്കൂ. എന്നാണ് ഹണി റോസ് പറഞ്ഞത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…