Gossips

ഓണസദ്യയ്ക്ക് മുന്നിൽ തങ്ങൾക്ക് ആരുമില്ലെന്ന് വിഷമിച്ച് ലേഖ ശ്രീകുമാർ; ആരാധകരുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് താരം..!!

കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി നിൽക്കുന്ന ആൾ ആണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറിനെ പോലെ ഏറെ ആരാധകർ ഉണ്ട് ഭാര്യ ലേഖക്കും (ലേഖ എംജി ശ്രീകുമാർ) സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ഇരുവരും.

മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ലൊവേർസ് ടിവിയിലെ കുട്ടികളെ പരിപാടിയിൽ വിധികാർത്താവ് കൂടിയായിരുന്നു എം ജി ശ്രീകുമാർ. അമൃത ടിവിയിലും അവതരകനാണ്.

എത്രയൊക്കെ തിരക്കുകളിൽ ആണെങ്കിലും ഭാര്യക്ക് ഒപ്പം യാത്രകൾ നടത്താനും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാനും എംജി ശ്രീകുമാർ മറക്കാറില്ല. പതിനാല് വർഷം നീണ്ടു നിന്ന ലിവിങ് ടുഗതറിന് ശേഷമാണ് 2000 ജനുവരി 14 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതർ ആയത്. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ വിവാഹത്തിൽ ലേഖക്ക് ഒരു മകൾ ഉണ്ട്. എന്നാൽ എംജി ശ്രീകുമാർ ലേഖ ദമ്പതികൾക്ക് ഇതുവരെ മക്കൾ ഇല്ല. അറുപത് വയസ്സ് പിന്നിട്ട ഇരുവരും ഇപ്പോഴും വളരെ ചെറുപ്പമായി ആണ് ഇരിക്കുന്നത്. ശ്രീകുമാറിനൊപ്പം യാത്രകൾ ഒക്കെ ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും അഭിമുഖങ്ങളിൽ ഒക്കെ ലേഖ വരുന്നത് വളരെ വിരളമാണ്.

ശ്രീകുമാർ ഗാനങ്ങൾക്ക് ഒപ്പം അവതാരകനായും എല്ലാം തിരക്കിൽ നിൽക്കുമ്പോൾ യൂട്യൂബ് ചാനലിൽ കൂടി പാചക വീഡിയോയും സൗന്ദര്യ വർധക വിഡിയോയും അടക്കം ചെയ്യുകയാണ് ലേഖ. ഇപ്പോഴിത തങ്ങളുടെ ഓണം വിശേഷം പങ്കുവെയ്ക്കുകയാണ് ലേഖയും എംജി ശ്രീകുമാറും. യുട്യൂബ് ചാനലിലൂടെയാണ് ഓണം വിശേഷം പങ്കുവെച്ചെത്തിയത്. ഞങ്ങൾ രണ്ടാളും മാത്രമാണ് ഓണത്തിന് വീട്ടിൽ ഉള്ളൂ എന്നാണ് ലേഖ പറയുന്നത്.

സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സദ്യയാണ് ലേഖ തനിക്കും ഭർത്താവിനുമായി വിളമ്പിയത്. ഓണ വിഭവങ്ങൾ മുഴുവൻ സദ്യയിൽ ഉണ്ടായിരുന്നു. തലേ ദിവസം മുതലുള്ള തയ്യാറെടപ്പാണെന്ന് ഭാര്യയുടെ സദ്യയെ കുറിച്ചു എംജി ശ്രീകുമാർ പറഞ്ഞത്. എംജിയുടെ പ്രിയപ്പെട്ട പായസമായ പാലടയും ലേഖ ഉണ്ടാക്കിയിരുന്നു.

തങ്ങളുടെ ഫോളോവേർസിന് വേണ്ടി ഒരു ഓണം പ്രത്യേക ഗാനവും എംജി ശ്രീകുമാർ പാടി. കൂടാതെ പ്രേക്ഷകരുടെ ഓണ വിശേഷവും ലേഖ ചോദിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ എത്തിയതോടെ ആശംസകളുമായി ആരാധകരും എത്തി. ഇത് പോലെ തന്നെ മുന്നോട്ടും സന്തോഷമായി ഇരിക്കട്ടെ എന്നാണ് പ്രേക്ഷകർ ആശംസിച്ചത്.

കൂടാതെ ഇരുവരും തമ്മിൽ ഓർത്തറിപോലും കുറയാത്ത സ്നേഹത്തിനെ കുറിച്ചും ആരാധകർ വാചാലരവുന്നുണ്ട്. നിങ്ങൾ തമ്മിലുള്ള ആത്മാർത്ഥ സ്‌നേഹമാണ് എന്റെ മനസ്സ് നിറച്ചത് ചേച്ചി സൂപ്പർ. രണ്ടാൾക്കും ആയുരാരോഗ്യ സൗഖ്യം നന്മകൾ സാറിനും ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രർത്ഥിക്കുന്നു എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുവാനും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

എന്നാൽ വിഡിയോയിൽ വേദനയോടെ സങ്കടം നിറഞ്ഞ കാര്യങ്ങൾ ആണ് ലേഖ സൂചന നൽകിയത്. പ്രേക്ഷകരുടെ ഓണവിശേഷം ചോദിക്കുന്നതിനോടൊപ്പം തങ്ങൾക്ക് ആരുമില്ലെന്നും അച്ഛനും അമ്മയുമില്ല. ഞങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നും ലേഖ പറഞ്ഞിരുന്നു. ഇത് പ്രേക്ഷകരെ സങ്കടത്തിലാക്കി. നിങ്ങൾ ഒറ്റയ്ക്ക് അല്ലായെന്നും ഞങ്ങൾ എല്ലാവരും ഉണ്ടെനനാണ് ആരാധകർ പറയുന്നത്.

ആരും ഇല്ല പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേര് ഉണ്ട് പ്രാർത്ഥിക്കാം ചേച്ചി എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ചേച്ചി എല്ലാവരും കൂടെ ഉണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ് ഒരിക്കലും നിങ്ങൾ ഒറ്റക്കല്ല ആരും ഇല്ലന്ന് പറയല്ലേ. ഞങ്ങളൊക്കെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.

അങ്ങനെ ഒരു ഭർത്താവുണ്ടെങ്കിൽ ഏത് പെണ്ണും സുന്ദരിയാകും; ലേഖ എംജി ശ്രീകുമാർ ദീപക് ദേവിനോട് പറഞ്ഞത്..!!

ആളുകളുടെ എണ്ണത്തില്ലല്ലോ കാര്യം. വീട്ടിലുള്ളവർ തമ്മിൽ ഒരുപാട് സ്‌നേഹം ഐക്ക്യം അതാണ് വേണ്ടത്. അതുണ്ടല്ലോ. ഈശ്വരൻ രണ്ടാളെയും അനുഗ്രഹിക്കട്ടെ. എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ തങ്ങളുടെ ഓണത്തെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്. ഭക്ഷണവും വീഡിയോയും സൂപ്പർ ആയിരുന്നു എന്നാൽ ഇല ഇട്ടത് തിരിഞ്ഞു പോയെന്നും ആരാധകർ രസകരമായി പറയുന്നുണ്ട്.

കൂടാതെ ഇവരുടെ വസ്ത്ര ധാരണത്തെ കുറിച്ചും മികച്ച കമന്റുകളാണ് വരുന്നത്. നേരത്തെ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ കുട്ടികാലത്തെ ഓണത്തിനെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞിരുന്നു. ഓണത്തിന് അച്ഛന്റെ വീടായ ഹരിപ്പാട്ട് എല്ലാവരും ഒത്തുകൂടുമെന്നാണ് കിട്ടിക്കാലത്തെ ഓണത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് എംജി ശ്രീകുമാർ പറഞ്ഞത്.

അഴകിന്റെ റാണിയായി ലേഖ ശ്രീകുമാർ; അധികമാർക്കും അറിയാത്ത ലേഖയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

കുട്ടിക്കാലത്തെ ഓണമാണ് ഒരുപാട് ഗൃഹാതുരത്വം തരുന്നത് . അച്ഛന്റെ നാടായ ഹരിപ്പാടാണ് ഞങ്ങളെല്ലം കൂടി കൊണ്ടിരുന്നത്. അമ്മയുടെ വീട് അമ്പലപ്പുഴയാണ്. എന്റെ രണ്ടാം വയസിലാണ് തിരുവനന്തപുരത്ത് വന്നത്.

ഓണം സമയത്ത് എല്ലാവരും കൂടെ ഹരിപ്പാട് കൂടുമായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഉണ്ടാകും. കളിക്കൂട്ടുകാരായി അന്ന് കുറെ പടകളുണ്ട്. പൂപ്പറിക്കാൻ പോയതും പൂക്കളം ഇട്ടതുമൊക്കെ ഇപ്പോഴും ഓർക്കുന്നു എന്നും എംജി ശ്രീകുമാർ പറഞ്ഞിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago