മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം; ഇന്നും വിവാഹമാകാത്തതിന് മറ്റൊരു കാരണം കൂടി; ലക്ഷ്മി ഗോപാലസ്വാമി..!!

ലോഹിതദാസ് സംവിധാനം ചെയ്തു മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന താരം അഭിനയ ലോകത്തിൽ എത്തിയത്. തുടർന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികകൂടി ആയി എത്തിയതോടെ നർത്തകിയായ ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധ നേടുകയായിരുന്നു.

തുടർന്ന് മോഹൻലാലിനൊപ്പം കുറച്ചേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള അവസരം ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിച്ചു. കീർത്തി ചക്രയും പരദേശിയും ഇവിടം സ്വർഗ്ഗമാണു ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്നി ചിത്രങ്ങൾ ചുരുക്കം ചിലത് മാത്രം. എന്നാൽ താരം മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അടക്കം തിളങ്ങിയപ്പോഴും വിവാഹം മാത്രം ഒരു സ്വപ്നമായി നിന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.

ഇപ്പോൾ അമ്പത് വയസിൽ എത്തി നിൽക്കുന്ന താരം പക്ഷെ ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. ഇതിന്റെ കാരണങ്ങൾ പലതും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം പക്ഷെ അദ്ദേഹത്തിന്റെ കല്യാണം നേരത്തെ നടന്നു പോയില്ലേ എന്നാണ് പഴയ ഒരു അഭിമുഖത്തിൽ ലക്ഷ്മി ചോദിക്കുന്നത്.

പലപ്പോഴും പല അഭിമുഖങ്ങളിലും വിവാഹ വിശേഷങ്ങൾ ചോദിക്കുമ്പോൾ ചിരി മാത്രം നൽകുന്ന ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി ആണ് അന്ന് വിവാഹ വിശേഷങ്ങളെ കുറിച്ച് മനസ് തുറന്നത്. എനിക്ക് എപ്പോൾ കല്യാണം കഴിക്കണം എപ്പോൾ കുട്ടികൾ വേണം എന്നുള്ള ഐഡിയോളജി ഇല്ല…

ഒരുപോലെ ചിന്തയും വിശ്വാസവും ഉള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ചിലപ്പോൾ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാൻ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേൾ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാൻസും. അതായിരുന്നു ആഗ്രഹം. ഇപ്പോൾ വേണമെങ്കിൽ പറയാം ഇത് എന്റെ വിധിയാണെന്ന്.

പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ ജീവിതത്തിൽ ഒരു പുരുഷൻ അത്രയേറെ പ്രാധാന്യത്തോടെ വന്നാൽ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോൾ ഞാൻ കരുതുന്നു അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്ന്.

എന്റെ ജീവിതത്തിൽ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ നടക്കും. ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്.

ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാൽ. ചിലപ്പോൾ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയതായിരിക്കും. അല്ലെങ്കിൽ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

കൗമുദിക്ക് അടക്കം നൽകിയ അഭിമുഖങ്ങളിൽ താരം ഇതിനെ കുറിച്ച് മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. മലയാളി അല്ലാതെ ഇരുന്നിട്ട് കൂടി മലയാളത്തിൽ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്.

 

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago