Categories: Gossips

നിറപുഞ്ചിരിയോടെ തൈപ്പൂയ ഉത്സവത്തിനെത്തി ദിലീപ്; വിവാദങ്ങൾക്കും കേസുകൾക്കുമെല്ലാം പുല്ലുവില..!!

കൊച്ചിയിൽ നടിക്കുണ്ടായ സംഭവം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. വീണ്ടും വിവാദങ്ങളുടെ മുൾ മുനയിൽ ആണ് ദിലീപ്.

സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തൽ ആണ് ദിലീപിനെതിരെ വീണ്ടും വമ്പൻ വാർത്തകൾ ഉണ്ടാവാൻ കാരണം.

അതിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തി എന്ന കേസിൽ ദിലീപിന്റെ മുൻ കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച ആണ്. വിവാദങ്ങളുടെ കൊടുമുടിയിൽ കയറി നിൽക്കുമ്പോൾ കൂടിയും ദിലീപ് ഉത്സവ ആഘോഷത്തിന്റെ തിരക്കിൽ ആണ്.

കൂവപ്പടി ചേരാനെല്ലൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിൽ തിങ്കളഴ്ച ദിലീപ് എത്തിയത്. ക്ഷേത്രത്തിന്റെ തൈപ്പൂയ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കാവടി രഥ ഘോഷയാത്രയിൽ പങ്കെടുക്കാൻ ആണ് ദിലീപ് എത്തിയത്. ദിലീപായിരുന്നു പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു.

ക്ഷേത്രത്തിലെത്തിയ ദിലീപിനെ കെ.കെ കർണന്‍റേയും ബിജു കർണന്‍റേയും നേതൃത്വത്തിലാണ് ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്. ക്ഷേത്രത്തിൽ ദിലീപ് ദർശനം നടത്തിയതിന് ശേഷമായിരുന്നു രഥ ഘോഷയാത്ര നടക്കുകയുണ്ടായത്.

ദിലീപിന്‍റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റും രഥം വലിക്കുകയുമുണ്ടായി. കുടുംബത്തെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു ദിലീപ് എത്തിയിരുന്നത്. ക്ഷേത്ര പരിസരത്ത് നിരവധി ഭക്ത ജനങ്ങളും രഥ ഘോഷയാത്രയ്ക്കായി അണിനിരന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപ് ഇത്തരത്തിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

ക്ഷേത്ര ദര്ശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന ദിലീപിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. പെരുമ്പാവൂർ കാലടി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago