Gossips

ഞാൻ അത്ര പാവമൊന്നുമല്ല; തന്നോട് ആളുകളുടെ ഇഷ്ടം കുറഞ്ഞത് ഇങ്ങനെയെന്നും കാവ്യ മാധവൻ..!!

മലയാളത്തിൽ ശാലീന സൗന്ദര്യം ഉള്ള നായിക ആരെന്ന് ചോദിച്ചാൽ മലയാളി മനസുകൾക്ക് ആദ്യമെത്തുന്ന മുഖം കാവ്യാ മാധവന്റെ ആയിരിക്കും. ബാലതാരമായി എത്തി അവിടെ നിന്നും നായിക നിരയിലേക്ക് എത്തി വലിയ വിജയങ്ങൾ നേടിയ താരമാണ് കാവ്യ.

മലയാളത്തിന് പുറമെ തമിഴിൽ ഒന്നോ രണ്ടോ സിനിമ മാത്രം ചെയ്തു എങ്കിൽ കൂടിയും മറ്റൊരു ഭാഷക്കും വിജയമാക്കാൻ കാവ്യക്ക് കഴിഞ്ഞിരുന്നില്ല. സിനിമയിൽ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം.

എന്നാൽ വിജയ വിജയം സിനിമയിൽ നേടിയ കാവ്യയുടെ ദാമ്പത്യ ജീവിതം പരാജയമായി മാറി. എന്നാൽ അതിനെയെല്ലാം മറികടന്ന് താരം വീണ്ടും സിനിമയിൽ എത്തി. വീണ്ടും സജീവമായി സിനിമയിൽ നിന്നു.

കാവ്യാ ഉണ്ടെങ്കിൽ സിനിമ വിജയമാകുന്ന കാലം ആയിരുന്നു ഒരുകാലത്തിൽ സിനിമയിൽ. ദിലീപ് കാവ്യാ ജോഡികൾ ഒന്നിച്ചാൽ വിജയങ്ങൾ മാത്രമുള്ള കാലം. എന്നിട്ടും എന്ന ദിലീപിന്റെ നായികയായി എത്തിയത് ആയിരുന്നു കാവ്യയുടെ അവസാനം അഭിനയിച്ച സിനിമ.

തുടർന്ന് ദിലീപിനെ വിവാഹം കഴിച്ച കാവ്യാ ഇന്ന് സ്വസ്ഥ ജീവിതമാണ് നയിക്കുന്നത്. എന്നാൽ കാവ്യാ അഭിനയ ലോകത്തിൽ നിന്നും പിന്മാറിയിട്ട് ആറുവർഷങ്ങൾ ആയി എങ്കിൽ കൂടിയും ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരംകൂടിയാണ് കാവ്യാ മാധവൻ.

ആളുകൾ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ് കാവ്യയുടെ പഴയ അഭിമുഖങ്ങൾ. അത്തരത്തിൽ കാവ്യ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആകുന്നത്. തന്നോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടം ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ആ ഇഷ്ടം പോയി എന്നാണ് കാവ്യാ പറയുന്നത്. അതിനുള്ള കാരണമായി താരം പറയുന്നത് ആ വേഷത്തിന് വേണ്ടി താൻ മുടി മുറിച്ചു എന്നും അത് പ്രേക്ഷകർക്ക് ഇഷ്ടമായില്ല എന്നും ആണ്.

മുടി മുറിച്ചത് വലിയ മോശമായി പോയി. ആ പഴയ ഇഷ്ടം പോയി എന്നും നിരവധി ആളുകൾ എന്നോട് പറഞ്ഞു. എനിക്കും അത് വല്ലാത്ത സങ്കടം പിന്നീട് തോന്നിച്ചുവെന്ന് കാവ്യാ പറയുന്നു. എന്നാൽ തന്റെ ശരീരത്തിന് ചേരുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യം തനിക്ക് ഉണ്ടെന്ന് കാവ്യാ പറയുന്നു.

അതുപോലെ താൻ വെറും പാവം കുട്ടിയാണ് എന്നാണ് പലരും ധരിക്കുന്നത് എന്നും എന്നാൽ താൻ അത്ര വലിയ പാവമൊന്നുമല്ല. തന്റെ സ്വകാര്യമായ വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ ഉള്ള പക്വതയും ധൈര്യവും എന്നും തനിക്ക് ഉണ്ട്.

ചേരുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ വരുത്താൻ ഉള്ള താല്പര്യവും ചങ്കൂറ്റവുമുണ്ട്. അത് എല്ലാവർക്കും ഇഷ്ടം ആകണം എന്നൊന്നുമില്ല എന്നും കാവ്യാ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago