നിന്റെ തുണി അഴിച്ചാൽ അവസരം നൽകാമെന്ന് സംവിധായകൻ പറഞ്ഞു; സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ; കസ്തൂരി പറയുന്നു..!!

തന്റെ പതിനെട്ടാം വയസിൽ മിസ് മദ്രാസ് ആയി തിരഞ്ഞെടുക്കപ്പെട്ട താരം ആണ് കസ്തൂരി. ആദ്യ കാലങ്ങളിൽ മോഡലിങ്ങിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് 1992 ൽ ആണ് ആദ്യമായി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് തമിഴിലും മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. കമൽ ഹസ്സന്റെ സഹോദരിയുടെ വേഷത്തിൽ ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിൽ താരം എത്തിയിരുന്നു കൂടാതെ മലയാളത്തിൽ അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം കൂടി ആണ്.

അഭിനേതാവ് എന്നതിൽ ഉപരി മോഡൽ , അവതാരക സാമൂഹിക പ്രവർത്തക എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. നാപ്പത്തിയഞ്ചു വയസ് ആയ കസ്തൂരി കഴിഞ്ഞ വര്ഷം ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയപ്പോൾ ധരിച്ച അൽപ്പ വസ്ത്രങ്ങൾ കൊണ്ട് ഏറെ വിവാദങ്ങളും പഴികളും കേട്ടിരുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ എത്തിയ കാലത്ത് തന്നോട് ഒരു സംവിധായകൻ ചോദിച്ച ഗുരു ദക്ഷിണയെ കുറിച്ച് ആണ് താരം മനസ്സ് തുറന്നത്.

താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത് ആണ് സംഭവം. ഒരു തുടക്കക്കാരിയുടെ പതർച്ച ഇല്ലാതെ താൻ ആ കാര്യം ഡീൽ ചെയ്തു. തൻ അഭിനയിച്ച ചിത്രത്തിലെ സംവിധായകൻ തന്നോട് ഗുരുദക്ഷിണയായി ചോദിച്ചത് തന്റെ ശരീരം ആയിരുന്നു. അഭിനയിക്കുന്ന സമയത്ത് ഗുരു ദക്ഷിണ പല വിധം ഉണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടെ ചോദിക്കും. ആദ്യം കാര്യം എന്താണ് എന്ന് മനസിലായില്ല. പിന്നീട് സംഭവം മനസിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി നൽകി.

അതുപോലെ തന്റെ മുത്തച്ഛന്റെ പ്രായം ഉള്ള നിർമാതാവ് മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ഒരിക്കൽ ക്ഷണിച്ചു. അയാളുടെ പ്രായത്തെ മാനിച്ചു ഞാൻ വെറുതെ വിടുക ആയിരുന്നു എന്നും കസ്തൂരി പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago