മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ട് ഉള്ള താരം ആണ് കനിഹ. മലയാളത്തിൽ മുൻനിര താരങ്ങൾക്ക് ഒപ്പം നായികയായി അഭിനയിച്ചിട്ടുള്ള താരം കൂടി ആണ് കനിഹ.
മോഹൻലാൽ , മമ്മൂട്ടി , ജയറാം തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുള്ള താരം എന്നാൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്.
മമ്മൂട്ടിക്ക് ഒപ്പം ബാവൂട്ടിയുടെ നാമത്തിൽ , കോബ്ര , പഴശ്ശിരാജാ , ദ്രോണ , അബ്രഹാമിന്റെ സന്തതികൾ , മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ കനിഹ അഭിനയിച്ചു.
എന്നാൽ മലയാളത്തിലെ ചരിത്ര സിനിമകളിൽ ഒന്നായ പഴശ്ശിരാജയുടെ ഒഡിഷനിൽ പങ്കെടുക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് കനിഹ.
താൻ ജീൻസും ടീ ഷർട്ടും ഇട്ടാണ് പോയതെന്നും അതുകൊണ്ടു ആദ്യം പോയപ്പോൾ തനിക്ക് അവസരം ലഭിച്ചില്ല എന്നും കനിഹ പറയുന്നു.
ആ ചിത്രത്തിൽ നായികയാകാനുള്ള ഓഡിഷനായി കോടമ്പക്കത്തുള്ള ഓഫീസിൽ ആയിരുന്നു കനിഹ എത്തിയത്. താൻ അവിടെ എത്തിയപ്പോൾ സംവിധായകനായ ഹരിഹരൻ സാർ അവിടെ ഉണ്ടായിരുന്നുവെന്ന് കനിഹ ഓർക്കുന്നു.
ഒരു വലിയ ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നോ ഒന്നും തന്നെ തനിക്ക് അറിയില്ലായിരുന്നുവെന്ന് കനിഹ പറയുന്നു. ജീൻസും ടീ ഷർട്ടും ആയിരുന്നു ഓഡിഷനിൽ പോയപ്പോൾ താൻ ധരിച്ചിരുന്നത്.
എന്നാൽ തന്നെ ആ വേഷത്തിൽ കണ്ടതോടെ ഓൾ ദ് ബെസ്റ്റ് പറഞ്ഞതിന് ശേഷം പോയിക്കോളാൻ പറയുകയാണ് ഉണ്ടായത്.
ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്ന് കനിഹ പറയുന്നു.
തന്നെ ആരെങ്കിലും ഒഴുവാക്കിയാൽ അത് എനിക്ക് ഒരിയ്ക്കലും ഇഷ്ടമുള്ള കാര്യമല്ല. തന്‍റെ നൂറു ശതമാനം കൊടുത്തത്തിന് ശേഷം വേണ്ടാന്നു വക്കുകയാണെങ്കിൽ അത്ര വിഷമം ഉണ്ടാകില്ല.
അതുകൊണ്ട് തന്നെ പിന്നീട് വീട്ടിൽ ചെന്ന ശേഷം താൻ ഹരിഹരൻ സാറിനെ ഒരിക്കൽക്കൂടി ഫോണിൽ വിളിച്ചു. എന്ത് കഥാപാത്രമാണ് മനസ്സിൽ ഉള്ളതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജയെന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം പറയുന്നത്.
ഞാൻ തമിഴിൽ വരളാരു എന്ന ഒരു ചിത്രം ചെയ്തിരുന്നു. അതിൽ ഒരു ഗാനത്തിൽ രാജ്ഞിയുടെ വേഷത്തിലാണ് അഭിനയിച്ചത്. പിന്നീട് ആ വിഡിയോ സംവിധായകന് മെയിൽ ചെയ്തു കൊടുത്തതിന് ശേഷം ആ വീഡിയോ കാണാമോ എന്ന് ചോദിച്ചു.
അത് കണ്ടതോടെ അദ്ദേഹത്തിൻ്റെ മനസ്സ് മാറി. മൂന്നു ദിവസത്തിന് ശേഷം ഓഫീസിലെത്തി കോസ്റ്റ്യൂമിൽ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ ഓഫിസിൽ വച്ച് കോസ്റ്റ്യൂം ഇട്ടുകൊണ്ട് ഒരു ഡയലോഗ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. അത് ഇഷ്ടപ്പെട്ടതോടെയാണ് പഴശിരാജയുടെ കരാറിൽ ഒപ്പിട്ടതെന്നു കനിഹ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…