Categories: Gossips

നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തി കാണിക്കുക; കനിഹയുടെ മാസ്സ് മറുപടി..!!

പതിനെട്ട് വർഷങ്ങൾക്കു മുന്നേ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കനിഹ. മലയാളം കന്നഡ തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം പോപ്പ് സിംഗറും മെക്കാനിക്കൽ എൻജിനീയർ ബിരുദധാരിയും ആണ്.

2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ജയറാമിന്റെയും അതുപോലെ തമിഴിൽ അജിത്തിന്റെയും അടക്കം നായികയായി താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തോടപ്പം മികച്ച അവതാരക കൂടി ആണ് കനിഹ.

ബോൾഡ് ആയ ഫോട്ടോ പങ്കു വെച്ച് കൊണ്ട് തരാം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഹാ.. തീർച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയർ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാൻ ആലോചിച്ചു ഇരുന്നുപ്പോയി. പെട്ടെന്നാണ് ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്നോർത്ത് പോയത്..!

ഞാൻ ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ അസന്തുഷ്ടയാണോ? ഒരിക്കലുമല്ല. മുൻപെങ്ങും ചെയ്തിട്ടില്ലാത്ത വിധം ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്. എല്ലാം പെർഫെക്റ്റ് ആണെങ്കിൽ പിന്നെന്തിനാണ് പ്രശ്‌നം? നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ്.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട്. കുറവ് തോന്നുന്നത് നിർത്തുക. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago