മലയാളികളുടെ പ്രിയ നടി അഞ്ജലി നായർ വീണ്ടും വിവാഹിതയായി. ഏറെക്കാലമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് അഞ്ജലി നായർ. ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ.
ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ എത്തുന്നത്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭർത്താവ്. ഒരു മകൾ ഉണ്ട്. 2012 മുതൽ ഇവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയിട്ട്. സംവിധായകൻ അജിത് രാജുവാണ് ഇപ്പോൾ അഞ്ജലി വിവാഹം കഴിച്ചിരിക്കുന്നത്. അജിത് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
വിവാഹ മോചനം ലഭിച്ചതിനു പിന്നാലെ ആണ് അഞ്ജലി വീണ്ടും വിവാഹം കഴിക്കുന്നത്. സിനിമ മേഖലയിൽ തന്നെയുള്ള അജിത് 41 എന്ന ചിത്രത്തിന്റെ സഹ സംവിധായകൻ ആയിരുന്നു. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. വിവാഹ ചിത്രങ്ങൾ ഇപ്പോൾ ആണ് പുറത്തു വരുന്നത് എങ്കിൽ കൂടിയും താരം വിവാഹം കഴിച്ചത് കഴിഞ്ഞ വര്ഷം ആയിരുന്നു.
2021 നവംബർ 21 നു തൃപ്പുണിത്തുറ മാരംകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കല്യാണം വളരെ കൊട്ടിഘോഷിച്ചു നടത്താൻ വേണ്ടി ആഗ്രഹം ഇല്ലായിരുന്നു. കൊറോണ കാലമായതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. തിരുവല്ലമലയിൽ ആണ് അജിത്തിന്റെ സ്വദേശം.
ആലോചന ആയിത്തന്നെ ആണ് വന്നത്. അജിത് പരസ്യ ചിത്ര മേഖലയിൽ ഉള്ളതുകൊണ്ട് തന്നെ 2007 മുതൽ ഓഡിഷൻ ഒക്കെ പോയി ഞങ്ങൾ തമ്മിൽ പരിചയം ഉണ്ട്. പിന്നെ ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ ബന്ധുക്കൾ തമ്മിൽ ആലോചിച്ചപ്പോൾ കുഴപ്പം ഇല്ല എന്നാണ് തോന്നിയത്.
എന്നാൽ എനിക്ക് രണ്ടാം വിവാഹം വേണോ എന്നുള്ള സംശയം ഉണ്ടായിരുന്നു. പക്ഷെ അജിത്തുമായി എനിക്ക് ഒത്തുപോകാൻ കഴിയുമെന്ന് തോന്നി. മകളോട് ചോദിച്ചപ്പോൾ അവൾക്കും സതോഷമെന്നു പറഞ്ഞു. അങ്ങനെ ആണ് വിവിവാഹം കഴിക്കാം എന്നുള്ള തീരുമാനത്തിൽ എത്തിയത്. അഞ്ജലി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…