തമിഴ് സിനിമയിൽ കൂടി എത്തി മലയാളത്തിൽ ഇപ്പോൾ തിരക്കേറിയ നായികയായി മാറിയ താരമാണ് സ്വാസിക വിജയ്. അഭിനയത്തിനോടും ഡാൻസിനോടും അതിനൊപ്പം അവതാരകയായും എല്ലാം കറങ്ങി നടക്കുന്ന താരം മലയാളത്തിൽ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
കടുത്ത മോഹൻലാൽ ആരാധികയാണ് താൻ എന്ന് പലപ്പോഴും സ്വാസിക പറയാറുമുണ്ട്. തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറുമ്പോൾ താരത്തിന് കൂടുതലും അവസരം ആദ്യം ലഭിച്ചത് മിനി സ്‌ക്രീനിൽ നിന്നുമായിരുന്നു. സീത എന്ന വേഷത്തിൽ ശ്രദ്ധ നേടിയ താരം പിന്നീട് മലയാള സിനിമയിലെ ആസ്ഥാന തേപ്പുകാരിയായി മാറി.
എന്നാൽ അവിടെ നിന്നുമെല്ലാം വഴുതി മാറിയ താരം വാസന്തി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. അഭിനയത്തിൽ നല്ല വേഷങ്ങൾ തേടിയുള്ള യാത്രകളിൽ അവതാരക ആയും താരത്തിനെ കാണാറുണ്ട്.
നിരവധി ഫോട്ടോഷൂട്ട് പോസ്റ്റുകളിലൂടെ ശ്രദ്ധ നേടുന്ന സ്വാസിക സ്വന്തമായി യൂട്യൂബ് ചാനൽ വഴിയും ആരാധകരുമായി സംവദിക്കാറുണ്ട്. കുറച്ച് കാലങ്ങൾക്ക് മുന്നേ ആയിരുന്നു തന്നോട് ആരാധകർ ചോദിച്ച ചോദ്യങ്ങളെ കുറിച്ച് സ്വാസിക തന്റെ യൂട്യൂബ് ചാനൽ വഴി ഉത്തരങ്ങൾ നൽകിയത്. നിങ്ങൾക്ക് ഒരിക്കൽ അദൃശ്യമായി മാറാൻ കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം.. അതിനു ഉത്തരമായി സ്വാസിക പറഞ്ഞത്..
ഞാൻ ഒരിക്കൽ ഈ ചോദ്യം മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്, മമ്മൂക്ക പറഞ്ഞത് മമ്മൂക്കയുടെ ചുറ്റുമുള്ള സുഹൃത്തുക്കൾക്ക് ഇടയിൽ കിടന്നു ഉറങ്ങും, അവർ എന്താണ് എന്ന് മമ്മൂക്കയെ കുറിച്ച് പറയുന്നത് എന്ന് അറിയാൻ കഴിയും. ശരിക്കും ഇതൊരു ഫണ്ണി ചോദ്യം ആണെന്ന് പറയുന്ന സ്വാസിക, എന്തായാലും ഒരിക്കലും നടക്കാൻ കഴിയാത്ത കാര്യം എന്നെന്നും പറയുന്നതിനൊപ്പം തന്നെ താനും അദൃശ്യമായി മാറിയാൽ എന്തൊക്കെ ചെയ്യും എന്ന് പറയുന്നുണ്ട്.
ഞാൻ അദൃശ്യമായി കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ള കുറെ ആളുകൾ ഉണ്ടല്ലോ.. എനിക്ക് ബോളിവുഡ് താരങ്ങളെ ഇഷ്ടമാണ്. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, അവരുടെ ഒക്കെ വീട്ടിൽ പോകും മെയിൻ ആയിട്ട് ഷാരുഖ് ഖാന്റെ വീട്ടിൽ പോകും, അവരുടെ വീടിന്റെ ഉൾഭാഗം എങ്ങനെയാണു, ബെഡ്‌റൂം എങ്ങനെയാണ്, ഷാരൂഖ് ഖാൻ ഉപയോഗിക്കുന്ന പെർഫ്യൂംസ് എന്തൊക്കെയാണ്.
നമുക്ക് ഫ്രീ ആയിട്ട് പോകാൻ കഴിയുന്നത് ഈ ഇൻവിസിൽ ആയിട്ടുള്ള സമയത്തിൽ ആണല്ലോ.. അങ്ങനെ കുറെ ബോളിവുഡ് ആക്ടര്സിന്റെ വീട്ടിൽ ഞാൻ പോകും. അല്ലെങ്കിൽ ഒരു ദിവസം അവരുടെ കൂടെ.. അവരെ പേടിപ്പിക്കണം.. അവരുടെ ബാഗ് തട്ടിയെടുക്കണം. ബാഗ് ഇങ്ങനെ പറന്നു പോകുമ്പോൾ അവർ പ്രേതമാണെന്നു കരുത്തുമല്ലോ.. സ്വാസിക പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…