കേരളത്തിലെ ഏറ്റവും ലീഡിങ് നിരയിലുള്ള എന്റർടൈന്മെന്റ് ചനാൽ ആണ് ഫ്ലൊവേഴ്‌സ് ടിവി. ഉപ്പും മുളകും കോമഡി ഉത്സവവും സീതയും അടക്കം നിരവധി പരിപാടികൾ വലിയ വിജയവും ആണ്. എന്നാൽ ടി ആർ പി റേറ്റിങ് കൂടുന്നത് അനുസരിച്ച് വിവാദങ്ങളും എന്നും ഫ്ലൊവേഴ്‌സ് ടിവിക്ക് ഒപ്പമുണ്ട്.
ഉപ്പും മുളകും സീരിയൽ നായികക്ക് സംവിധായകനിൽ നിന്നും ഏറ്റ പീഡനങ്ങൾ അടക്കം വാർത്ത ആയിരുന്നു. എന്നാൽ ഇപ്പോഴിതാ നടി ഹണി റോസും ഫ്‌ലോവേഴ്സ് ടിവിക്ക് എതിരേ രംഗത്തു വന്നിട്ടുണ്ട്..
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടിവി ഷോക്ക് എത്തിയിട്ട്, സിനിമയുടെ പ്രൊമോഷൻ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കി എന്നാണ് നടി പറയുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്…
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാൻ അഭിനയിച്ച സിനിമക്കു പ്രമോഷൻ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേർന്നതല്ല.. സത്യത്തിൽ എനിക്കൊത്തിരി വിഷമം തോന്നി..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…