നായികമാർ അങ്ങനെ ചെയ്താൽ അപ്പോൾ തന്നെ ഒഴിവാക്കും; എനിക്ക് അവസരം ലഭിച്ചത് അങ്ങനെയാണ്; ദുർഗ കൃഷ്ണ..!!

വിമാനം എന്ന 2017 ഇറങ്ങിയ പൃഥ്വിരാജ് നായകനായ ചിത്രത്തിൽ നായികയായി എത്തിയ താരം ആണ് ദുർഗ കൃഷ്ണ. തുടർന്ന് കഴിഞ്ഞ മൂന്നു വർഷത്തിൽ വളരെ കുറച്ചു അവസരങ്ങൾ മാത്രം ആണ് താരത്തെ തേടി എത്തിയത് എന്ന് വേണം പറയാൻ.. എന്നാൽ താരം ഏറെ ആഗ്രഹിച്ചത് പോലെ ജീത്തു ജോസഫ് ചിത്രം റാമിൽ മികച്ച ഒരു വേഷം കിട്ടി എങ്കിൽ കൂടിയും സിനിമ പാതി വഴിയിൽ നിന്ന് പോകുക ആയിരുന്നു. കൊറോണ എത്തിയതോടെ ഷൂട്ടിംഗ് നിലച്ചിരിക്കുകയാണ് ചിത്രത്തിന്റെ.

കടുത്ത മോഹൻലാൽ ആരാധിക ആയ ദുർഗയുടെ വലിയ ആഗ്രഹമായിരുന്നു മോഹൻലാലിന് ഒപ്പം ഉള്ള ചിത്രം. ഇപ്പോൾ സിനിമ അവസരങ്ങൾ ലഭിക്കുന്നതും നഷ്ടം ആകുന്നതും ഇങ്ങനെ ഒക്കെ ആണെന്ന് ദുർഗ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.

‘സിനിമയിൽ പഴയ പോലെ നായികമാർ ഒരുപാട് വർഷം നിൽക്കാത്തത് ഇപ്പോൾ പുതിയ നായികമാർക്കാണ് മിക്ക സിനിമകളിലും പരിഗണന. സിനിമയിൽ ഒരു സ്ഥാനമൊക്കെ നേടി സ്വന്തമായി ഡിമാൻഡ് ചെയ്യുന്ന സമയമാവുമ്പോഴേക്കും അടുത്ത നായിക എത്തും. നായികമാർ എന്തെങ്കിലും ഡിമാൻഡ് ചോദിച്ചാൽ അവരെ ഒഴിവാക്കുകയാണ് പതിവ്. നായകന്മാരുടെ കാര്യം അങ്ങനെയല്ല.. ഒരു നായകൻ ഇല്ലായെങ്കിൽ അതേപോലെയുള്ള വേറെ ഒരു നായകന് അവസരം കൊടുക്കും.

ഒരുപാട് നായികമാർ വരുന്നതിനാൽ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം നഷ്ടപ്പെട്ടേക്കാം. സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾ വരെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എന്റെ ആദ്യ ചിത്രത്തിലും മറ്റൊരു നായികയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ ഡേറ്റും പ്രതിഫലവും പ്രശ്‌നമായപ്പോൾ എന്നിലേക്ക് വന്നു. ഇങ്ങനെയാണ് പുതിയ നായികമാർ എത്തുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആദ്യ സിനിമയിൽ തന്നെ നല്ലയൊരു ശക്തമായ കഥാപാത്രം എനിക്ക് ലഭിച്ചു. ഒരു നടനെയും നടിയെയും നിലനിർത്തുന്നത് നല്ല അവസരങ്ങളാണ്.

ഒരുപാട് സിനിമകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല പക്ഷേ ചില സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്..’ ദുർഗ പറഞ്ഞു. നായകന്മാർക്ക് ഉള്ള ഡിമാന്റ് നായികമാർക്ക് ഇല്ലാത്ത അവസ്ഥ ആണ് സിനിമ മേഖലയിൽ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago