Categories: GossipsSports

ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തം ഭാര്യയെക്കാൾ മറ്റുള്ളവരുടെ ഭാര്യയോടാണ് കൂടുതൽ താൽപര്യമെന്ന് ദിനേഷ് കാർത്തിക്; താരത്തിന്റെ പഴംചൊല്ല് വിവാദത്തിൽ..!!

ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് പറഞ്ഞ പുത്തൻ വാക്കുകൾ ആണ് വിവാദത്തിൽ ആയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്ന ദിനേശ് കാർത്തിക് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിന് മുന്നേ തന്നെ കമന്ററി ബോക്സിൽ എത്തി ലോക ശ്രദ്ധ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ്.

എന്നാൽ ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിന് ഇടയിൽ സ്കൈ സ്പോർട്സിനായി കമന്ററി പറയുന്നതിന് ഇടയിൽ ആണ് ഡബിൾ മീനിങ് പഴംചൊല്ല് പറഞ്ഞതോടെ ആണ് സംഭവം വിവാദത്തിൽ ആയത്. ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെയാണ് എന്നായിരുന്നു കാർത്തിക്കിന്റെ ഉപമ.

മിക്ക ബാറ്റ്‌സ്മാന്മാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാർത്തിക് വിവാദം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്. ഈ പരാമർശം വന്നതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ബാറ്റ്‌സ്മാന്മാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താല്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ ഇതായിരുന്നു കർത്തിക്കിന്റെ പരാമർശം. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിൽ ഫൈനലിലാണ് കമന്ററി ബോക്‌സിൽ കാർത്തിക്ക് ശ്രദ്ധ നേടിയത്.

മത്സരത്തിന്റെ ഒരോ ഘട്ടത്തിലും കൃത്യമായി വിശകലനം നടത്തിയാണ് കാർത്തിക്ക് കൈയ്യടി നേടിയത്. ഇതോടെ ആ തിളക്കവുമായി അടുത്ത പരമ്പരക്ക് എത്തിയ കാർത്തിക്ക് ഇപ്പോൾ വിമർശനത്തിൽ കുരുങ്ങിയിരിക്കുകയാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago