Categories: Gossips

ക്ലബ് ഹൗസിൽ പൃഥ്വിരാജ് , ദുൽഖറിന്റെയും വ്യാജന്മാർ; പരാതിയുമായി താരങ്ങൾ..!!

സോഷ്യൽ മീഡിയ എന്നത് എന്നും ആഘോഷം ആകുന്ന ഒരു പ്ലാറ്റ് ഫോം തന്നെയാണ്. സൂപ്പർ താരങ്ങളും അതോടൊപ്പം കോടിക്കണക്കിന് ആളുകളും ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , യൂട്യൂബ് , ട്വിറ്റെർ എന്നിവയെല്ലാം അടക്കി വാഴുന്നിടത്തേക്ക് ഇപ്പോളിതാ മറ്റൊരു ആപ്ലിക്കേഷൻ കൂടി വന്നിരിക്കുകയാണ്. ക്ലബ് ഹൗസ്.

വമ്പൻ ജനപ്രീതി നേടിക്കഴിഞ്ഞ ആപ്പിൽ ഇപ്പോളിതാ വ്യജന്മാരും ഉണ്ട്. മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയ മോഹൻലാൽ , മമ്മൂട്ടി , ജയസൂര്യ , ഉണ്ണി മുകുന്ദൻ എന്നിവർ ഔദ്യോഗികമായി ഇതിന്റെ ഭാഗം ആയപ്പോൾ പൃഥ്വിരാജ് , ദുൽഖർ സൽമാൻ , ബാലു വർഗീസ് എന്നിവരുടെ വ്യാജന്മാർ ആണ് ഈ പ്ലാറ്റ് ഫോമിൽ എത്തിയിരിക്കുന്നത്.

താരങ്ങൾ തന്നെ ആണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം വഴി അറിയിച്ചിരുന്നത്. ഫോളോ ചെയ്യരുത് എന്നും റിപ്പോർട്ട് അടിക്കണം എന്നും ആണ് താരങ്ങൾ പറയുന്നത്. ചാറ്റിങ് അപ്ലിക്കേഷൻ ആണെങ്കിൽ കൂടിയും കൂടുതൽ വിഷയങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനും എല്ലാം ഇപ്പോൾ ക്ലബ് ഹൌസ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ വര്ഷം ആണ് ക്ലബ് ഹൌസ് എന്ന അപ്ലിക്കേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യം ഐ ഫോണിൽ മാത്രം പ്രവർത്തിച്ച അപ്ലിക്കേഷൻ ആൻഡ്രോയിഡ് വേർഷൻ എതിയതോടെ ആണ് ഇന്ത്യയിൽ ട്രെൻഡ് ആയത്. പോൾ ഡേവിസൺ , രോഹിത് സേത് എന്നിവർ ആണ് ഈ സംരംഭത്തിന്റെ ഫൗണ്ടർമാർ.

2021 മെയ് 21 ആണ് ആൻഡ്രോയിഡ് വെർഷൻ എത്തുന്നത്. ആദ്യം സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന ഇൻവിറ്റേഷൻ മുഖേന മാത്രം ജോയിൻ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്.

എന്നാൽ ആൻഡ്രോയിഡ് വേർഷനിലേക്ക് എത്തുമ്പോൾ അതിൽ നിന്നും മാറ്റം വരുത്തി ആർക്ക് വേണമെങ്കിൽ യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പിൽ അപ്‌ഡേഷൻ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 10 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago