Categories: Gossips

ബ്രോ ഡാഡിയിൽ നൈറ്റിവേണ്ട; പൃഥ്വിരാജ് നൽകിയ നിർദ്ദേശങ്ങളെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ..!!

മലയാളത്തിൽ നടന്മാർ സംവിധായകർ ആകുകയും സംവിധായകർ നടൻമാർ ആകുകയും ചെയ്യുന്ന കാലം ആണ്. ഇതിൽ രണ്ട് രീതിയിലും എത്തുമ്പോൾ അവർക്ക് അവരുടെതായ പൂർണതയിലേക്ക് എത്താൻ കഴിയുന്നുണ്ട്.

അത്തരത്തിൽ മലയാളത്തിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയ പൃഥ്വിരാജ് സംവിധാനം ചെയ്ത് ആദ്യ ചിത്രത്തിൽ കൂടി തന്നെ സിനിമ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഡാർക്ക് ഷെഡിൽ ഉള്ള ലൂസിഫർ ആയിരുന്നു ആദ്യ ചിത്രം എങ്കിൽ രണ്ടാമത്തേത് ഒരു കളർഫുൾ ചിത്രം ആയിരുന്നു പ്രിത്വി ഒരുക്കിയത്.

രണ്ടിലും മോഹൻലാൽ ആയിരുന്നു നായകനായി എത്തിയത്. മോഹൻലാൽ അതീവ സുന്ദരനായി കളിയും ചിരിയും ഒക്കെ ആയി ഏറെ കാലങ്ങൾക്ക് ശേഷം കാണുന്ന സിനിമയാണ് ബ്രോ ഡാഡി. എന്നാൽ ഈ ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്യുമ്പോൾ തനിക്ക് പൃഥ്വിരാജ് നൽകിയ നിർദേശങ്ങൾ പറയുകയാണ് കോസ്റ്റും ഡിസൈനർ സുജിത് സുധാകരൻ.

ബ്രോ ഡാഡിക്കു വേണ്ടി പ്രത്യേക കളർ ബോർഡ് തന്നെ ഞങ്ങൾ തയ്യാറാക്കി ഇരുന്നു. അതനുസരിച്ച് വസ്ത്രങ്ങൾ ഓരോന്നും പ്രത്യേകമായി ഡൈ ചെയ്തു പ്രിന്റ് ചെയ്‌തെടുത്തതാണ്. സിനിമയുടെ പ്ലോട്ടിന് ആവശ്യമായ ലക്ഷുറി കൊണ്ടുവരാനും ഓരോ സീനുമായും ഇഴ ചേർന്ന് പോകുന്ന വസ്ത്രങ്ങളൊരുക്കാനും ഞങ്ങൾക്ക് കഴിഞ്ഞു സുജിത്ത് പറയുന്നു.

അതേസമയം നല്ല അഭിപ്രായം ലഭിച്ചത് പോലെ തന്നെ ചെറിയ വിമർശനങ്ങളും ഉയർന്നിരുന്നു. സാറ്റിൻ സാരിയുടുത്ത് ആരെങ്കിലും അടുക്കളയിൽ നിൽക്കുമോ എന്നായിരുന്നു. അതിനും സുജിത്തിന് കൃത്യമായ മറുപടി ഉണ്ട്. വീട്ടിൽ നൈറ്റി വേണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു എന്നാണ് സുജിത് പറയുന്നത്.

ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടിൽ നിന്നു പാചകം ചെയ്യുമ്പോൾ സാറ്റിൻ സാരിയുടുക്കുന്നത് ആരാണെന്ന് നമുക്ക് തന്നെ ചിന്തിക്കാൻ കഴിയും.

പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ് ഒരു സ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്. പൃഥ്വിയും ആദ്യമേ പറഞ്ഞു നമുക്ക് വീട്ടിൽ നൈറ്റിയൊന്നും വേണ്ടെന്ന്.

ചിത്രത്തിലുടെ നീളം സാറ്റിൻ സാരികളായിരുന്നു മീന ഉപയോഗിച്ചിരുന്നത്. ഒരാഴ്ച കൊണ്ട് 30 സാരികൾ ആയിരുന്നു റെഡിയാക്കിയതെന്നും സുജിത്ത് പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുജിത്ത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago