ബിഗ് ബോസ് അവതാരകനിൽ നിന്നും മോഹൻലാൽ പുറത്തേക്കോ; ഇനിയുള്ളത് സുരാജ് വെഞ്ഞാറന്മൂട്..!!

ബിഗ് ബോസ് മലയാളത്തിൽ തുടങ്ങിയിട്ട് ഇപ്പോൾ നാലാം സീസണും അവസാനിക്കുകയാണ്. മലയാളത്തിൽ ഏറ്റവും വലിയ താരപ്രഭയായി നിൽക്കുന്ന മോഹൻലാൽ ആണ് ഈ ഷോയിൽ ഇത്രയും കാലം അവതാരകനായി നിന്നിരുന്നത്. ഓരോ സീസണിലും പുത്തൻ താരങ്ങൾ എത്തുമ്പോഴും പ്രേക്ഷകർ എന്നും കാണുന്നത് മോഹൻലാലിനെ തന്നെയാണ്.

എന്നാൽ മോഹൻലാൽ ഏറെ വിമർശനങ്ങൾ കേൾക്കുന്ന ഷോ കൂടിയാണ് ബിഗ് ബോസ്. മോഹൻലാൽ ആരാധകർ എന്നും ആഗ്രഹിക്കുന്നത് മോഹൻലാൽ ഈ ഷോയിൽ നിന്നും പിന്മാറണം എന്നുള്ളതാണ്. എന്നാൽ കഴിഞ്ഞ നാല് സീസോണുകളിലും എല്ലാ തിരക്കുകൾക്കും അപ്പുറത്ത് കൃത്യമായി മോഹൻലാൽ എത്തുന്നത് ഈ ഷോക്ക് വേണ്ടിയാണ്. ഒരു ചിത്രം ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ ഭാഗമായി മോഹൻലാൽ മറ്റ് അഭിനയ ചിത്രങ്ങളിൽ നിന്നും ഇടവേള എടുത്തു എങ്കിൽ കൂടിയും പ്രേക്ഷകരും ആരാധകരും എന്നും ലാലേട്ടനെ കാണുന്നത് ബിഗ് ബോസ് ഷോയിൽ കൂടിയാണ്.

ഇപ്പോൾ ബിഗ്‌ബി ബോസ് ഗ്രാൻഡ് ഫിനാലെ നടക്കുന്നതിന്റെ ഇടയിൽ ആണ് സുരാജിനെ മോഹൻലാൽ ഗ്രാൻഡ് ഫിനാലെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നത്. ബിഗ് ബോസ്സിൽ നിന്നും ഇത്രയും കാലം എത്രത്തോളം പ്രാക്ക് ആണ് ലാലേട്ടൻ വാങ്ങിക്കൂട്ടുന്നത് എന്നായിരുന്നു സ്റ്റേജിലേക്ക് എത്തിയ സുരാജ് ആദ്യം തന്നെ ചോദിക്കുന്നത്. എന്നാൽ നിരവധി ആളുകൾ ആണ് അയാളെ എന്തായാലും ഈ വട്ടമെങ്കിലും പുറത്താക്കണം എന്നുള്ള സംസാരവുമായി തന്നിലേക്ക് എത്തുന്നത് എന്നും എന്നാൽ അതൊന്നും തീരുമാനിക്കുന്നത് താനല്ല എന്ന് പലർക്കും ഇന്നും അറിയില്ല എന്ന് മോഹൻലാൽ പറയുന്നു.

ഏഷ്യാനെറ്റിൽ കൂടി അവതാരകനായി ആണ് സുരാജ് വെഞ്ഞാറന്മൂട് എത്തുന്നത് എങ്കിൽ കൂടിയും അത് ഒരിക്കലും ബിഗ് ബോസ് അവതാരകനായിട്ട് അല്ല എന്നാണു ഇപ്പോൾ വരുന്ന റിപ്പോർട്ട്. സുരാജ് എത്തുന്നത് മറ്റൊരു ഷോ ഹോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനെ ബസ്സർ എന്ന ഷോയിൽ കൂടി ആണ് സുരാജ് ഏഷ്യാനെറ്റിൽ അവതാരകനായി എത്തുന്നത്. ഒരുപാട് കുടുംബങ്ങളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഈ ഷോ നടക്കുന്നത്. നാളെ മുതൽ ആണ് സംപ്രേഷണം ചെയ്യുന്നത്. മോഹൻലാൽ ആ ഈ ഷോ ഉത്‌ഘാടനം ചെയ്യുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago