Categories: Gossips

എന്റെ ബിഗ് ബോസ് വിജയം എല്ലാവരും അംഗീകരിച്ചേ പറ്റൂ; വിമർശിക്കുന്നവരോട് മണികുട്ടനും പറയാൻ ഉണ്ട് ചിലത്..!!

മണിക്കുട്ടൻ എന്ന താരം അഭിനയ ലോകത്തിൽ എത്തിയിട്ട് വർഷങ്ങൾ ആയി എങ്കിൽ കൂടിയും നിരവധി കഥാപാത്രങ്ങൾ ചെയ്തു എങ്കിൽ കൂടിയും അതിനൊത്ത ഒരു സ്വീകാര്യത അഭിനയ ലോകത്തിൽ താരത്തിന് ലഭിച്ചില്ല എന്ന് തന്നെ വേണം പറയാൻ.

മലയാളത്തിൽ അഭിനേതാവ് എന്ന നിലയിൽ ലഭിച്ചതിനേക്കാൾ നൂറുമടങ് റീച് ആയിരുന്നു താരത്തിന് ബിഗ് ബോസ് റിയാലിറ്റി ഷോ വഴി ലഭിച്ചത്. ബിഗ് ബോസ് സീസൺ 3 യിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത വിജയി മണിക്കുട്ടൻ ആയിരുന്നു.

95 ആം ദിവസം കൊറോണ മൂലം അവസാനിപ്പിക്കേണ്ടി വന്നപ്പോൾ അവസാന റൗണ്ടിൽ എത്തിയ 8 പേരെവെച്ച് പ്രേക്ഷക വോട്ടിങ്ങിൽ കൂടി ആയിരുന്നു ബിഗ് ബോസ് വിജയിയെ കണ്ടെത്തിയത്.

എന്നാൽ ഇപ്പോൾ ബിഗ് ബോസ് വിജയം താൻ നേടിയപ്പോൾ പലരും തനിക്ക് അതിനുള്ള അർഹതയില്ല എന്നാണ് പറഞ്ഞത്. ഏറ്റവും അടുത്ത ആളുകൾ പോലും അതിൽ ഉണ്ടായിരുന്നു. തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയ കാര്യം ആണ്.

എന്നാൽ ആ വിജയം തനിക്ക് അർഹതപ്പെട്ടത്‌ തന്നെ ആയിരുന്നു എന്ന് മണിക്കുട്ടൻ ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് വിഷയത്തെ കുറിച്ച് പറയുകയാണ് മണിക്കുട്ടൻ.

എന്നെ വളരെ നന്നായി അറിയുന്നവർ പോലും ഞാൻ അർഹനല്ല എന്ന് പറഞ്ഞുവെന്ന് അറിഞ്ഞപ്പോൾ വേദനിച്ചു. പലരും പല കാരണങ്ങൾ കൊണ്ടും ഷോ അവസാനിപ്പിക്കുന്നതും അത് അംഗീകരിക്കപ്പെടുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്.

ഞാൻ മാനസികമായ തകർന്നിരിക്കുകയായിരുന്നു. അതിനെ അഡ്രസ് ചെയ്ത ഞാൻ എങ്ങനെ തെറ്റുകാരനാകും? ഡോക്ടർക്ക് പെട്ടെന്ന് എന്റെ അരികിലേക്ക് വരാൻ പറ്റാത്തതിന്റെ പ്രായോഗികമായ ബുദ്ധിമുട്ട് കൊണ്ടാണ് എനിക്ക് രണ്ട് ദിവസം ഇടവേളയെടുക്കേണ്ടി വന്നത്. പക്ഷെ അതെല്ലാം ചെയ്തത് ഷോയുടെ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെയായിരുന്നു.

ബിഗ് ബോസ് ടീമിനോ ചാനലിനോ മത്സരാർത്ഥികളോട് ഒരു പ്രതിബദ്ധതയുമില്ല. ഒരാളെ വിജയിക്കാനല്ല അവരുള്ളത്. അവർക്ക് പ്രിയപ്പെട്ടവരില്ല. വാരാന്ത്യത്തിലെ എലിമിനേഷനിലെ ജനങ്ങളുടെ വോട്ടിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അന്തിമ ഫലത്തേയും ബഹുമാനിക്കം.

അഞ്ചാം സ്ഥാനം ആയാലും ഒന്നാം സ്ഥാനം ആയാലും പൂർണ്ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. മണിക്കുട്ടന്‍ പറയുന്നു. ജനങ്ങൾ ഇന്ന് തന്നെ വിളിക്കുന്നത് എംകെ എന്നാണ്. തന്റെ 15 വർഷത്തെ കരിയറിലെ ആദ്യത്തെ അവാർഡാണ് ആ വിളിയെന്നാണ് മണിക്കുട്ടൻ പറയുന്നു.

ബിഗ് ബോസ് സമ്മർദ്ദം താങ്ങാൻ കഴിയാതെ ഇടക്ക് മണിക്കുട്ടൻ നിർത്തി പോയിരുന്നു തുടർന്ന് മൂന്നു ദിവസം കഴിഞ്ഞു ബിഗ് ബോസ് വീട്ടിൽ തിരിച്ചു വരുന്നത്. ഇത്തരത്തിൽ മത്സര സമ്മർദ്ദം താങ്ങി നിൽക്കാൻ കഴിവില്ലാത്ത ഒരാൾക്ക് വിജയം നേടാനുള്ള അർഹതയും ഇല്ല എന്നാണ് മണികുട്ടന്റെ വിമർശകർ പറയുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago