രണ്ടാം സീസണിന്റെ അതെ വിധി തന്നെയാണ് മൂന്നാം സീസണും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ ബിഗ് ബോസ് മത്സരം 100 ദിവസത്തിൽ നിന്നും 114 ദിവസമായി കൂട്ടുകയാണ് ചെയ്തത്.
എന്നാൽ ബിഗ് ബോസ് വീട് പൂട്ടി സീൽ ചെയ്തു എന്നാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ചു നിരവധി ട്വീറ്റുകൾ ആണ് വരുന്നത്. സീൽ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടേത് എന്ന രീത്യിൽ ഫോട്ടോ അടക്കം പ്രചരിക്കുന്നുണ്ട്.
എന്നാൽ ഔദ്യോഗികമായി നിർത്തുന്നു എന്നുള്ള സൂചനകൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല. നേരത്തെ 6 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാർത്ത എത്തിയിരുന്നു. ചെന്നൈയിൽ ഈ വി പിയിൽ ആണ് ഷൂട്ടിങ് സെറ്റ് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ സീസണും പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാണ് ഇപ്പോൾ പുറത്തേക്കു വരുന്ന റിപ്പോർട്ട്. അതെ സമയം കേരളത്തിന് പിന്നാലെ ഷോ നടക്കുന്ന തമിഴ് നാട്ടിലും ലോക്ക് ഡൌൺ ആകുക ആയിരുന്നു.
രൂക്ഷമായ കൊറോണ പ്രതിസന്ധിയിൽ 6 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാർത്ത വന്നതിന് പിന്നലെ ആണ് ഇപ്പോൾ ബിഗ് ബോസ് ക്രൂവിൽ 17 പേരിലേക്ക് അത് വ്യാപിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഛായാഗ്രാഹകനും കോവിഡ് പോസിറ്റീവ് ആയി എന്നും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ് എന്നും റിപ്പോർട്ട് ഉണ്ട്. അതെ സമയം മത്സരാർഥികളിൽ കൊറോണ പ്രശ്നം ഇല്ല എന്നാണ് പുറത്തു വരുന്ന വിവരം.
കൃത്യമായി സാനിറ്റൈസ് ചെയ്ത ആണ് ഓരോ സാധനങ്ങളും ബിഗ് ബോസ് വീടിന് ഉള്ളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു ആശങ്ക വേണ്ട എന്നാണ് പറയുന്നത്. ബിഗ് ബോസ് വീട്ടിൽ ഇനി ബാക്കി ഉള്ളത് 8 മത്സരാർത്ഥികൾ ആണ്.
റിതു , നോബി , ഡിംപൽ , മണിക്കുട്ടൻ , റംസാൻ , കിടിലൻ ഫിറോസ് , അനൂപ് , ആയി വിഷ്ണു എന്നിവരാണ് ഇനി ഉള്ളത്. അതേ സമയം നാളത്തെ പ്രമോ ഇന്ന് കാണിച്ചു. രണ്ട് ദിവസം കൂടി സംപ്രേഷണം ഉണ്ടാകും എന്നാണ് അറിയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…