Categories: Gossips

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; ഇനി ആ മധുര ഗാനങ്ങളിൽ കൂടി നമുക്കോർക്കാം..!!

മലയാള സിനിമയുടെ മറ്റൊരു അതുല്യ കലാകാരൻ കൂടി വിടവാങ്ങി. മലയാള സിനിമയിലെ ഗാനരചയിതാവും കവിയും ആണ് ബി ശിവശങ്കരൻ എന്ന ബിച്ചു തിരുമല. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എൺപതാം വയസിൽ ആണ് അന്ത്യം.

വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ബിച്ചു തിരുമല. നാല് ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1975 ൽ ആണ് മലയാള സിനിമയിലേക്ക് ബിച്ചു തിരുമല എത്തുന്നത്.

നാനൂറിലധികം സിനിമകൾക്ക് വേണ്ടി ബിച്ചു ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായി 1942 ഫെബ്രുവരി 13 നായിരുന്നു ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം.

തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി വിജയകുമാർ ഡോ. ചന്ദ്ര ശ്യാമ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ.

മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരായിരുന്നു ബിച്ചു. രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല എന്ന അവളുടെ രാവുകളിലെ ഗാനം വലിയ വിജയം ആയി മാറി. അതുപോലെ തേനും വയമ്പും , പൂങ്കാറ്റിനോടും , ഓലത്തുമ്പത്തിരുന്നയലാടും തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ ബിച്ചു തിരുമലയുടേത് ആയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago