Categories: Gossips

ശരീരം കാണിക്കുന്ന രീതിയിൽ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്ന ആളല്ല താൻ; ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ എന്തിനാണ് വേദനിപ്പിക്കുന്നത്; ഭാവന, വസ്ത്ര വിവാദത്തിൽ മനസ്സ് തുറക്കുമ്പോൾ..!!

ഒരു വസ്ത്രം ധരിച്ചതിന്റെ പേരിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ ഭാവന ഉള്ളത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം കഴിഞ്ഞ ഇരുപത് വർഷത്തിൽ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന ഭാവന.

ഇടക്കാലത്തിൽ മലയാള സിനിമ ലോകത്തിൽ നിന്നും മാറി നിന്ന് എങ്കിൽ കൂടിയും പിന്നീട് വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. 2002 ആയിരുന്നു ഭാവനയുടെ കരിയർ തുടങ്ങുന്നത്. 2018 ആയിരുന്നു ഭാവന വിവാഹം കഴിക്കുന്നത്. നമ്മൾ എന്ന ചിത്രത്തിലെ വലിയ വിജയത്തിന് ശേഷം മലയാളത്തിൽ നായിക നിരയിലേക്ക് ഭാവന ഉയരുന്നത് വളരെ വേഷത്തിൽ ആയിരുന്നു തുടർന്ന് ക്രോണിക്ക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, നരൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി.

bhavana

നീണ്ട അഞ്ചു വര്ഷം മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാവന വീണ്ടും മലയാളത്തിൽ തിരിച്ചു വരുമ്പോൾ ഭാവനയെ കാത്ത് ഒരുപിടി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ കാത്തിരിക്കുന്നത്. നിരവധി മലയാളി താരങ്ങൾക്ക് ഈ അടുത്ത് യു എ ഇ സർക്കാർ ഗോൾഡൻ വിസ നൽകിയിരുന്നു. ഇപ്പോൾ ഭാവനയ്ക്കും ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുകയാണ് യു എ ഇ സർക്കാർ. മനം മയക്കുന്ന സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു ഭാവന എത്തിയത്.

എന്നാൽ നടിയുടെ വസ്ത്രധാരണത്തിൽ നിരവധി വിമർശനങ്ങൾ ആണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടു ഇരിക്കുന്നത്. സ്‌കിന്നി ഫിറ്റ് വസ്ത്രവും അതിനു മുകളിൽ വസ്ത്രവും ധരിച്ചായിരുന്നു ഭാവന എത്തിയത്. എന്നാൽ മാന്യമല്ലാത്ത വസ്ത്ര ധാരണം എന്നുപറഞ്ഞു നിരവധി വിമർശനങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചത്. വിവാദങ്ങളും വിമർശനങ്ങളും കടുത്ത ഭാഷയിൽ എത്തി തുടങ്ങിയതോടെ തന്റെ ഭാഗം പറഞ്ഞുകൊണ്ട് ഭാവനയും എപ്പോൾ രംഗത്ത് വന്നു കഴിഞ്ഞു..

bhavana

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. എല്ലാം ശെരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചുകൊണ്ടു സങ്കടങ്ങൾ മാറ്റിവെക്കാൻ നോക്കുമ്പോളും ഞാൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിക്കാനും വീണ്ടും ഇരുട്ടിലേക്ക് തള്ളി വിടാൻ നോക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിയാം. അങ്ങനെയാണ് അവർ സന്തോഷം കണ്ടെത്തുന്നു എന്നുള്ളതിന്റെ ബോധ്യവും തനിക്കുണ്ട്. അങ്ങനെ ആണ് നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നത് എങ്കിൽ ഞാൻ തടസം നിൽക്കില്ല.

എന്ന ക്യാപ്ഷൻ നൽകി ആയിരുന്നു ഭാവന തന്റെ വസ്ത്രത്തിനെ കുറിച്ചുള്ള വിവരണം നടത്തിയത്. ഭാവന വെളുത്ത ടോപ്പ് ധരിച്ച് ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തുന്ന ഫോട്ടോയും വിഡിയോയും ആണ് വ്യാപകമായി പ്രചരിക്കുന്നത്. റ്റോപ്പിനടിയിൽ വസ്ത്രം ഇല്ല എന്നാണ് പ്രചാരണം. കൈ ഉയർത്തുബോൾ കാണുന്നത് ശരീരമാണ് എന്നുള്ളതാണ് ആക്ഷേപം.

നടി ഭാവനയുടെ വയറുകാണാൻ കുറച്ചുകൂടി ഭംഗിയും ആകൃതിയും ഉണ്ടാവണേ എന്ന് ആഗ്രഹിച്ചുപോകുന്നു; അഡ്വ. സംഗീത ലക്ഷ്മണ..!!

ടോപ്പിനു താഴെ ദേഹത്തോട് ചേർന്ന് കിടക്കുന്ന ശരീരത്തിന്റെ അതെ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരിക്കുന്നത്. അകത്ത് സ്ലിപ്പ് എന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തിനോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. അതൊരു പുതിയ കണ്ടുപിടത്തം ഒന്നുമല്ല. ധാരാളം പേര് ഉപയോഗിക്കുന്നുണ്ടെന്നും അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്ന ഒരാളല്ല ഞാൻ. എന്ത് കിട്ടിയാൽ എന്നെ വേദനിപ്പിക്കാൻ ശ്രമിക്കുന്ന ചില ആളുകൾ ഉണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിൽ ആണ് അവർക്ക് സന്തോഷം. അവർക്ക് ഇതിൽ സന്തോഷം കിട്ടുന്നു എങ്കിൽ കിട്ടട്ടെ എനിക്ക് അവരോടു ഒന്നും പറയാനില്ല – ഭാവന പറയുന്നു

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago