ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത് താനല്ല; വെളിപ്പെടുത്തൽ നടത്തി ഭാര്യ ലക്ഷ്മി..!!

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം ശെരി വെക്കുന്ന രീതിയിൽ ഉള്ള തെളിവുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം വിമാനത്താവളങ്ങൾ വഴി സ്വർണ്ണ കടത്ത് നടത്തുന്ന കേസിൽ പ്രധാന പ്രതികൾ ആയ പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇരുവരും ബാലഭാസ്കറിന്റെ മാനേജർന്മാർ എന്ന വാർത്ത എത്തിയത്, എന്നാൽ അറസ്റ് നടന്ന് മണിക്കൂറുകൾ കഴിയും മുമ്പേ, ബാലഭാസ്കറിനെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിൽ ഇവരും സുഹൃത്തുക്കൾ അല്ല എന്നും ഒന്നോ രണ്ടോ പരിപാടികൾ മാത്രം നടത്തിയിട്ടുണ്ട് എന്നും ആണ് ഭാര്യ ലക്ഷ്മിയുടെ വാക്കുകൾ എന്ന രീതിയിൽ കുറിപ്പ് എത്തിയത്.

എന്നാൽ, ഈ കുറിപ്പ് താൻ നൽകിയത് അല്ല എന്നും കൊച്ചിയിൽ ഉള്ള സ്വകാര്യ ഏജൻസിയാണ് നൽകിയത് എന്നുമാണ് ലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. പ്രകാശ് തമ്പിയായി വർഷങ്ങളായി ബാലഭാസ്കറിന് ബന്ധം ഉണ്ട് എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും പറയുന്നത്. അതേ സമയം തെറ്റായ കുറിപ്പാണ് ബാലഭാസ്കറിന്റെ ഭാര്യ എന്നപേരിൽ സ്വകാര്യ ഏജൻസി നൽകിയത് എന്നും ലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നു. ബാലഭാസ്കർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ കൊച്ചിയിലെ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത് എന്നും ലക്ഷ്‍മി കൂട്ടിച്ചേർത്തു.

അതേ സമയം അറസ്റ്റിൽ ആയ വിഷ്ണു, കോളേജ് കാലം മുതൽ ഉള്ള ബാലഭാസ്കറിന്റെ സുഹൃത്താണ്, ഇയാളും വർഷങ്ങളായി ബാലഭാസ്കറിന്റെ ബാന്റിന് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago