Categories: Gossips

ആര്യക്കും സയേഷക്കും കുഞ്ഞ് പിറന്നു; രഹസ്യം പരസ്യമാക്കിയത് വിശാലും..!!

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികൾ ആണ് ആര്യയും ഭാര്യ സയ്യെഷയും. വിവാഹവും ഗർഭവും എല്ലാം ആഘോഷം ആകുന്ന ഈ കാലഘട്ടത്തിൽ ഗർഭിണി ആയതും കുഞ്ഞു ജനിച്ചതും അടക്കം ഒരു വിവരവും പുറത്തു വിട്ടിരുന്നില്ല സയ്യെഷയും ആര്യയും. ഇരുവർക്കും കുഞ്ഞു പിറന്ന വിവരം വിശാൽ ആണ് പുറത്തുവിട്ടത്.

ആര്യയുടെ ഏറ്റവും അടുത്ത സിനിമ സുഹൃത്തുകൂടിയാണ് വിശാൽ. മലയാളി ആണെങ്കിലും ആര്യക്ക് കൂടുതൽ ആരാധകർ ഉള്ളതും ആദ്യ ചിത്രം അഭിനയിച്ചതും തമിഴിൽ തന്നെ ആയിരുന്നു കാസർകോട് സ്വദേശിയായ ആര്യ കമ്പ്യൂട്ടർ എൻജിനീയർ ആയി ചെന്നൈയിൽ ജോലി ചെയ്യുന്നത് ഇടയിൽ ആണ് സംവിധായകൻ ജീവയും ആയി സൗഹൃദത്തിൽ ആകുന്നത്.

ഉള്ളം കേക്കുമെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തുന്നതും മലയാളിയായ അസിന്റെ ആദ്യ തമിഴ് ചിത്രം കൂടി ആയിരുന്നു ഇത്. തുടർന്ന് മദ്രാസിപ്പട്ടണം അടക്കമുള്ള വമ്പൻ ചിത്രങ്ങൾ ചെയ്തിട്ടുള്ള ആര്യ ആഗസ്റ്റ് സിനിമാസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമ കൂടിയാണ്.

എന്നാൽ സ്വന്തം വിവാഹത്തിന് വേണ്ടി റിയാലിറ്റി ഷോ നടത്തിയ ആര്യ ഏറെ വിവാദം ശൃഷ്ടിച്ചു. പക്ഷെ റിയാലിറ്റി ഷോ വിജയിയെ വിവാഹം ചെയ്തതും ഇല്ല. തുടർന്ന് ഗജനികാന്ത് എന്ന ചിത്രം ആര്യയുടെ നായികയായി എത്തിയ സായ്യേഷയുമായി ആര്യ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.

ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിൽ ആയത് എന്നായിരുന്നു വാർത്തകൾ വന്നതെങ്കിൽ കൂടിയും അത് തെറ്റാണ് എന്നാണ് ആര്യ അന്ന് പറഞ്ഞത്. ഒന്നിച്ചഭിനയിച്ചപ്പോൾ ഞങ്ങൾ തമ്മിൽ യാതൊരു വിധ ഇഷ്ടമോ പ്രണയമോ ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഗജനികാന്തിന്റെ ചിത്രീകരണത്തിന് ശേഷം ഞങ്ങൾ പ്രണയത്തിൽ ആയത്. എ

ന്നെക്കാൾ ഒത്തിരി പ്രായത്തിന്റെ കുറവ് അവൾക്ക് ഉണ്ട്. എന്നാൽ പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്കുണ്ട്. അത് എന്നിൽ അത്ഭുതം ഉണ്ടാക്കി എന്നും എന്റെ കുടുംബത്തിലെ എല്ലാവരുമായും അവൾ നല്ല ബന്ധം ഉണ്ടാക്കി എടുത്തുവെന്ന് ആര്യ പറയുന്നു.

ആര്യ നായകനായി എത്തിയ സാർപ്പട്ടൈ പരമ്പരയ് എന്ന ചിത്രം വമ്പൻ പ്രതികരണം നേടുമ്പോൾ ആണ് പെൺകുട്ടി പിറന്ന വിവരം വിശാൽ അറിയിക്കുന്നത്. ഇതോടെ ജീവിതത്തിൽ സന്തോഷത്തിനു ഒപ്പം കരിയറിലെ ഏറ്റവും മികച്ച ചിത്രവും ആര്യയുടേതായി എത്തിയിരിക്കുകയാണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago