മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ഷോകളിൽ ഒന്നായിരുന്നു, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ളാവ്, എന്നാൽ അപ്രതീക്ഷിതമായി കാരണം ഒന്നും ഇല്ലാതെ ഷോ നിർത്തുക ആയിരുന്നു, തുടർന്ന് ഒരു വലിയ ഇടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ബഡായി ബംഗ്ളാവ്.
എന്നാൽ രണ്ടാം വരവിൽ ആരാധകർ അത്ര സന്തുഷ്ടർ അല്ല. കാരണം, ഷോയിലെ നിറ സാന്നിദ്യം ആയിരുന്നു ആര്യയെയും രമേഷ് പിഷാരടിയേയും മാറ്റി പകരം ഫ്ലൊവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിൽ അവതാരകനായി പ്രശസ്തനായ നടനും റേഡിയോ ജോക്കി കൂടിയായ മിഥുൻ ആണ് പുതിയ ആൾ, കൂടെ ഭാര്യ ലക്ഷ്മിയും ഉണ്ട്.
ആര്യ മറ്റൊരു ചാനൽ ഷോ അവതരിപ്പിക്കുന്നത് കൊണ്ടും രമേഷ് പിഷാരടി പുതിയ ചിത്രത്തിന്റെ തിരക്കിൽ ആയത് കൊണ്ടുമാണ് ഒഴുവക്കിയത് എന്നായിരുന്നു അണിയറ പ്രവർത്തകർ നൽകിയിരുന്ന വിവരം, വന്നാൽ സംഭവം അങ്ങനെ ഒന്നും അല്ല എന്നാണ് ആര്യ പറയുന്നത്.
ബഡായി ബംഗ്ളാവിൽ പങ്കെടുകണ്ട എന്നുള്ളത് തന്റെ വ്യക്തിപരമായ തീരുമാനം അല്ല എന്നും പുതിയ ഷോ വരുന്നതിനെ കുറിച്ച് തന്നെ ആരും അറിയിച്ചില്ല എന്നുമാണ് ആര്യ വെളിപ്പെടടുത്തിയത്, മറ്റുള്ളവരെ അറിയിച്ചോ എന്ന് തനിക്ക് അറിയില്ല എന്നും ആര്യ പറയുന്നു. ഷോയെ കുറിച്ച് പ്രൊമോ വരുമ്പോൾ ആണ് താൻ അറിയുന്നത് എന്നും ഷോ ഏഷ്യാനെറ്റിന്റെ സ്വന്തം ആണെന്നും അതിൽ ആരോക്കോ വെണം എന്നും വേണ്ട എന്നും തീരുമാനിക്കാൻ ഉള്ള അവകാശം ഏഷ്യാനെറ്റിന് മാത്രമാണ് ഉള്ളത് എന്നും പുതിയ രീതിയിൽ എത്തുന്ന ഷോ വമ്പൻ ഹിറ്റ് ആകും എന്നുമാണ് എന്റെ പ്രതീക്ഷ എന്നും ആര്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…