Categories: Gossips

പ്രായം 40, വിവാഹം കഴിക്കാനൊരുങ്ങി അനുഷ്ക ഷെട്ടി; എന്നാൽ ജ്യോത്സ്യൻ പ്രവചിച്ചത് ഇങ്ങനെ…!!

ഒരുകാലത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിയായിരുന്നു അനുഷ്ക ഷെട്ടി. എന്നാൽ കാലം ഏറെ കഴിഞ്ഞതോടെ പഴയ താരപ്രഭ ഒന്നും അനുഷ്‌കയ്ക്ക് ഇപ്പോൾ ഇല്ല.

നിരവധി തവണ പലതാരങ്ങളും പ്രണയ ഗോസിപ്പുകളിൽ അനുഷ്കയുടെ പേര് വന്നിരുന്നു എങ്കിൽ കൂടിയും താരം അതെല്ലാം അപ്പാടെ നിഷേധിക്കുകയാണ് ചെയ്തത്. നടൻ പ്രഭാസുമായി പ്രണയത്തിൽ ആണെന്ന് ആയിരുന്നു നേരത്തെ വാർത്ത എത്തിയത്.

തുടർന്ന് രഞ്ജി ക്രിക്കറ്റ് താരവുമായി അനുഷ്ക പ്രണയത്തിൽ ആണെന്ന് ഇല്ല വാർത്ത വന്നു. ഇപ്പോൾ ഹൈദരാബാദ് ഉള്ള ഒരു ബിസിനസ് മാനായി പ്രണയത്തിൽ ആണെന്നുള്ള വാർത്ത ആണ് എത്തിയത്.

എന്നാൽ അതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ് എന്നും ഇവരുമായി തനിക്ക് അത്തരത്തിൽ ഉള്ള പ്രണയ ബദ്ധങ്ങൾ ഒന്നുംതന്നെയില്ല എന്നും അനുഷ്ക പറഞ്ഞിരുന്നു. ഇപ്പോൾ താരം വീണ്ടും വിവാഹ വാർത്തകളിൽ ഇടം നേടിയത്.

തെലുങ്ക് ഓൺലൈൻ മാധ്യമങ്ങൾ ആണ് അനുഷ്ക ഉടൻ വിവാഹം കഴിക്കും എന്നുള്ള വാർത്ത പുറത്തു വിട്ടത്. ഇപ്പോൾ 39 വയസ്സ് കഴിഞ്ഞ താരത്തിന് സിനിമ തിരക്കുകൾ കുറഞ്ഞതോടെ ആണ് വിവാഹം കഴിച്ചു സെറ്റിൽ ആകാം എന്നുള്ള മോഹം വന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

തെലുങ്ക് സംവിധായകൻ ആണ് അനുഷ്‌കയെ വിവാഹം കഴിക്കുന്നത് എന്നും അനുഷ്‍കയെ വെച്ച് രണ്ട് സിനിമകൾ ചെയ്ത സംവിധായകൻ ആണ് വരൻ ആയി എത്തുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി സ്വകാര്യ ചടങ്ങിൽ മാത്രം ആയിരുന്നു വിവാഹം നടക്കുക എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ വീണ്ടും വിവാഹ വാർത്ത എത്തുമ്പോൾ അതിനോട് കാര്യമായ പ്രതികരണം ഒന്നും നടത്തിയിട്ടില്ല അനുഷ്ക. താരം ഔദ്യോഗികമായി പറയുമ്പോൾ ആഘോഷിക്കാം എന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്. പ്രഭാസുമായി പ്രണയം വന്നപ്പോൾ അനുഷ്ക പറഞ്ഞത്.

എനിക്ക് അദ്ദേഹത്തിനെ പതിനഞ്ച് വര്ഷമായി അറിയാം. എന്റെ മൂന്നുമണി സുഹൃത്തുക്കളിൽ ഒരാൾ ആണ് പ്രഭാസ്. ഞങ്ങൾ രണ്ടുപേരും അവിവാഹിതരും ഓൺ സ്ക്രീൻ ജോഡികൾ ആയതുകൊണ്ടും ആണ് ഇത്തരത്തിൽ ഉള്ള വാർത്തകൾ വരുന്നത്.

ഞങ്ങൾ തമ്മിൽ എന്തെങ്കിലും അതിൽ കൂടുതലായി ഉണ്ടങ്കിൽ എന്നെ പുറത്തുവന്നേനെ എന്നായിരുന്നു 2020 ൽ താരം പ്രതികരിച്ചത്. ഇതിനിടെ അനുഷ്‌കയുടെ വിവാഹം അടക്കം പ്രവചിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജോത്സ്യനായ പണ്ഡിറ്റ് ജഗനാഥ് ഗുരുജി.

നല്ല നടിയായ അനുഷ്‌ക തന്റെ പ്രൊഫഷണൽ ലൈഫും വ്യക്തി ജീവിതവും തമ്മിൽ ഒന്നിച്ചു ചേർക്കാൻ ഇഷ്ടമില്ലാത്ത വ്യക്തതിയാണെന്നാണ് മുഖലക്ഷണം പറയുന്നതെന്നായിരുന്നു ജ്യോത്സ്യൻ പറഞ്ഞത്. താരത്തെക്കുറിച്ച് പ്രചരിച്ച പ്രണയ പ്രചാരണങ്ങൾ എല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അഹങ്കാരമില്ലാത്ത വ്യക്തിയാണ് അനുഷ്‌കയെന്നും ജീവിതവും ജോലിയും ഒന്നിച്ചു ചെയ്ത് മുന്നോട്ട് പോവുകയാണ് അനുഷ്‌കയുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നുണ്ട്.

പിന്നാലെ അനുഷ്‌കയുടെ വിവാഹം ഇപ്പോൾ നടക്കും എന്നുള്ള പ്രവചനവും ജോത്സ്യൻ നടത്തുന്നുണ്ട്. 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ തന്നെ വിവാഹമുണ്ടാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം. അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമയിൾ നിന്നുള്ള ആളായിരിക്കില്ല.

മറ്റൊരു മേഖലയിൽ മികവ് തെളിയിച്ചയാളായിരിക്കുമെന്ന് വരെ ജോത്സ്യൻ പ്രവചിക്കുന്നുണ്ട്. അതേസമയം ബോളിവുഡ് കരിയർ അനുഷ്‌കയുടെ മനസിലില്ലെന്നും തെലുങ്കിൽ അഭിനയിക്കുന്നിടത്തോളം കാലം അനുഷ്‌ക സൂപ്പർ താരമായിരിക്കുമെന്നും ജോത്സ്യൻ പറയുന്നുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago