Categories: Gossips

സിനിമ ലാഗ് ഉണ്ടെന്നു പറയുന്നവർ എഡിറ്റിംഗ് അറിഞ്ഞിരിക്കണം; അഞ്ജലി മേനോൻ, അന്ന് മോഹൻലാൽ പറഞ്ഞപ്പോൾ വിമർശിച്ചവർ ഇപ്പോൾ എന്ത് പറയുമോ എന്തോ..??

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, കൂടെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ മലയാളി സംവിധായക ആണ് അഞ്ജലി മേനോൻ. ഇപ്പോൾ വണ്ടർ വുമൺ എന്ന ചിത്രത്തിൽ കൂടി വീണ്ടും എത്തുമ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഫിലിം കമ്പാനിയനു നൽകിയ അഭിമുഖത്തിൽ ആണ് സിനിമകളെ വിമർശിക്കുന്ന ആളുകൾ ചിത്രത്തിന്റെ മേക്കിങ് അറിഞ്ഞിരിക്കണം എന്നുള്ള വാദവുമായി അഞ്ജലി എത്തിയത്. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുള്ള പ്രക്രിയ അറിഞ്ഞതിനു ശേഷം മാത്രമേ ചിത്രത്തിന്റെ റിവ്യൂ പറയാവൂ എന്നാണ് സംവിധായക അഞ്ജലി മേനോൻ പറയുന്നത്.

anjali menon

ഒരു ചിത്രത്തിന്റെ മേക്കിങ്ങിന്റെ വിവാദ ഘട്ടങ്ങൾ അറിഞ്ഞിരുന്നാൽ ചിത്രത്തിന്റെ നിരൂപണം നടത്തുമ്പോൾ അത് ഗുണം ചെയ്യും എന്നാണ് താരം പറയുന്നത്. ഒരു സിനിമ മുഴുവൻ കാണുന്നതിന് മുന്നേ തന്നെ ചിത്രത്തിനെ കുറിച്ച് കമെന്റുകൾ ഇടുന്നതും എഡിറ്റിംഗിനെ കുറിച്ച് മനസിലാക്കാതെ ചിത്രത്തിൽ ലാഗ് ഉണ്ടെന്ന് പറയുന്നത് എല്ലാം നിരുത്തരവാദപരമായ കാര്യമാണ് എന്നാണ് അഞ്ജലി പറയുന്നത്.

ഒരു സിനിമയെ കുറിച്ച് ഒരു ക്രിട്ടിക്ക് എഴുതുമ്പോൾ റിവ്യൂ എഴുതുന്ന ആളുകൾ അവർ ആദ്യം ഡിറക്ടറെ കണ്ട ശേഷം ലൊക്കേഷനിലെ കാര്യങ്ങൾ അറിയും തുടർന്ന് എഡിറ്ററെ കണ്ടു എഡിറ്റിംഗിനെ കുറിച്ചു മനസിലാക്കും. എന്നാൽ ഇപ്പോൾ റിവ്യൂ പറയുന്ന പലർക്കും അത്തരത്തിൽ ഉള്ള ഒരു ബാക്ക് ഗ്രൗണ്ട് ഉണ്ടാവാറില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാകുന്നത്.

ഇപ്പോൾ, ടെക്‌നിക്കൽ കാര്യങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയുമ്പോൾ എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്ന ആളുകൾ എന്താണ് അത്, എഡിറ്റിംഗ് പ്രോസസ്സ് എന്താണ്, അത് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഒരു സിനിമയുടെ പേസ് എന്താണ് എന്ന് ഒരു സംവിധായകൻ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ..

ഇതാണ് എന്റെ സ്റ്റോറി, ഇതാണ് ഇതിന്റെ ഒരു ഇത്. ഒരു ബന്ധവും ഇല്ലാത്ത രണ്ടു ചിത്രങ്ങൾ തമ്മിലുള്ള കമ്പാരിസൺ ഒക്കെ നടത്തുമ്പോൾ എല്ലാം അറിയണം. എന്നാൽ തനിക്ക് ക്രിട്ടിക്ക് റിവ്യൂസ് ഇഷ്ടമാണ് എന്നും അഞ്ജലി പറയുന്നുണ്ട്. നേരത്തെ മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം ഇറങ്ങിയ സമയത്തിൽ ചിത്രത്തിനെ പുലിമുരുകനായി താരതമ്യം ചെയ്തപ്പോൾ ഇത്തരത്തിൽ ഉള്ള ഒരു വെളിപ്പെടുത്തൽ മോഹൻലാൽ നടത്തിയിരുന്നു.

ആ സമയത്തിൽ മോഹൻലാലിനെതിരെ കടുത്ത ഭാഷയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടായത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago