മലപ്പുറം മഞ്ചേരിയിൽ ജനിച്ച് ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. തന്റെ ആറാം വയസിൽ ജയറാം നായകനായി എത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിൽ കൂടി ആണ് അനിഖ അഭിനയ ലോകത്തിൽ സജീവമായി മാറുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങാൻ കഴിഞ്ഞ താരം ആണ് അനിഖ. അജിത്തിന് ഒപ്പം യെന്നെ അറിന്താൽ , വിശ്വാസം തുടങ്ങി ചിത്രങ്ങളിൽ മകളുടെ വേഷത്തിൽ അഭിനയിക്കാൻ അനിഖക്ക് കഴിഞ്ഞു.
പ്രമുഖ വീഡിയോ ആപ്ലിക്കേഷൻ ആയ എം എക്സ് പ്ലെയറിന് വേണ്ടി ക്വീൻ എന്ന വെബ് സീരീസിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പം നാലോളം ചിത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച താരം കൂടി ആണ് അനിഖ.
ഇപ്പോൾ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനിഖ. ചോക്കെലെറ്റ് ആണോ ഐസ് ക്രീം ആണോ ഇഷ്ടം എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഐസ് ക്രീം എന്ന് ആയിരുന്നു.
തുടർന്ന് മലയാളം ആണോ തമിഴ് ആണോ ഇഷ്ടം എന്നായിരുന്നു ചോദ്യം , മലയാളം ആണ് ഇഷ്ടം. എന്നാൽ കേരളം ആണോ തമിഴ്‌നാട് ആണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ ചെന്നൈ ആണ് ഇഷ്ടം എന്ന് അനിഖ പറയുന്നു.
കേരളം ഞാൻ കുറെ കണ്ടു എന്നും അവിടെ കൂടുതൽ ആയി ഒന്നും ചെയ്യാൻ ഇല്ല. എന്നാൽ ചെന്നൈ ആണെങ്കിൽ അതി ഗംഭീരം ആണെന്ന് താരം പറയുന്നു.
ഇൻസ്റ്റാഗ്രാം , വാട്ടസ്ആപ് , ഫേസ്ബുക് ഇതിൽ എന്താണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. ഇൻസ്റ്റാഗ്രാം എന്ന് പറയുന്ന താരം ആരാണ് ഫേസ്ബുക് ഉപയോഗിക്കുന്നത് എന്നും കുറെ അമ്മാവന്മാർ അല്ലെ ഫേസ് ബുക്കിൽ ഉള്ളത് എന്നും ചോദിക്കുന്നു.
എന്നാൽ എല്ലാ സോഷ്യൽ മീഡിയയിലും ഞാൻ അത്ര ആക്റ്റീവ് അല്ല എന്ന് അനിഖ പറയുന്നു. പിസ ഇഷ്ടം , ആതിര അവിടെ എഴുന്നേൽക്കാൻ തനിക്ക് കഴിയില്ല , കോഫി ആണ് ഇഷ്ടം എന്നാൽ അത് അമ്മ ഉണ്ടാക്കിയാൽ ഇഷ്ടം ആവില്ല അത് ഞാൻ തന്നെ ഉണ്ടാക്കണം ഇങ്ങനെ താരം പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…