മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആനി. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിൽ കൂടിയും താരം ഇന്ന് ടെലിവിഷൻ അവതരണ രംഗത്തിൽ സജീവം ആണ്. അമൃത ടിവിയിൽ താരം അവതരിപ്പിക്കുന്ന പാചകവും അതിന് ഒപ്പം ഉള്ള ചാറ്റ് ഷോക്കും നിരവധി ആരാധകർ ആണ് ഉള്ളത്. ബാലചന്ദ്ര മേനോൻ നായകനും സംവിധായകനും ആയി എത്തിയ അമ്മയാണേ സത്യം എന്ന ചിത്രത്തിൽ കൂടി ആണ് ആനി അഭിനയ ലോകത്തേക്ക് എത്തുന്നത്.
മലയാളത്തിലെ മാസ്സ് ചിത്രങ്ങളുടെ സംവിധായകൻ ഷാജി കൈലാസ് ആണ് ആനിയുടെ ഭർത്താവ്. ഈ ലോക്ക് ഡൗൺ കാലത്ത് ആനീസ് കിച്ചണിലെ പഴയ എപ്പിസോഡുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. അതിൽ നടി നവ്യ നായർ വന്ന എപ്പിസോഡും നിമിഷ സജയൻ വന്ന എപ്പിസോഡുമാണ് ഇപ്പോൾ വിവാദങ്ങൾക്ക് ഇടയാക്കിയത്. അതിൽ തന്നെ നിമിഷയുമായുള്ള അഭിമുഖം ഒരുപാട് ട്രോളുകൾ ചെയ്യപ്പെടുകയും ചെയ്തു.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് ആനി ഇപ്പോൾ. ‘ട്രോളുകൾ വേദനിപ്പിച്ചു അൽപ്പം എന്നാലും കാര്യങ്ങൾ പോസിറ്റീവായി എടുക്കാനാണ് എനിക്ക് ഇഷ്ടം. ആ അഭിമുഖം ഫുൾ കണ്ടവർ ട്രോൾ ചെയ്തിരുന്നെകിൽ കുറച്ചൂടെ നന്നായേനെ എന്ന് എനിക്ക് തോന്നി. ഞാൻ ആ കുട്ടിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്റെ കാലത്ത് മേക്ക് അപ്പ് ഇല്ലാതെ അഭിനയിക്കാനുള്ള ഒരു റോളിനായി ഞാനും ആഗ്രഹിച്ചിരുന്നു. നിമിഷക്ക് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചുവെന്ന് കേട്ടപ്പോൾ കൂടുതൽ അറിയാൻ ആകാംഷ കൂടി അതാണ് അവിടെ സംഭവിച്ചത്. എന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു.
മുത്തശ്ശിയും അമ്മായിമാരുമാണ് എന്നെ വളർത്തിയതും എങ്ങനെ ഞങ്ങളെ സ്വയം പര്യാപ്തരായായി ഒരു കുടുംബത്തെ പരിപാലിക്കുന്നതെന്നും പറഞ്ഞു തന്നതും. അപ്പോൾ അതിനപ്പുറം ചിന്തിക്കാൻ എനിക്കറിയുമായിരുന്നില്ല. ഞാൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞാൻ. ആ ഷോയുടെ പ്രേക്ഷകർ എന്നുപറയുന്നത് വീട്ടമ്മമാർ ആണ്. അതുകൊണ്ട് അവരുടെ ചിന്തകൾ അനുസരിച്ചാണ് ചോദ്യങ്ങൾ. ചോദ്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിയില്ലാത്ത ആളാണ് ഞാൻ..’ ആനി പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…