Categories: Gossips

സിംഗിൾ മദർ പുറത്താണ് എന്ന് പറഞ്ഞാൽ വേറൊരാളുടെ കൂടെ എന്നാണോ; അമൃത സുരേഷ് ചോദിക്കുന്നു..!!

തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല. മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.

അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്. ബാല ആവട്ടെ വിവാഹ ജീവിതം അവസാനിച്ചു എങ്കിൽ കൂടിയും മകളെ കാണാനും മറ്റും ആയി കൊച്ചിയിൽ തന്നെ ആണ് താമസം. എന്നാൽ ഇപ്പോൾ പുതിയ വിവാദം ആണ് ഇരുവരുടെയും ജീവിതത്തിൽ വന്നിരിക്കുന്നത്.

മകളെ കാണാൻ വേണ്ടി അമൃത സുരേഷിനെ വിളിച്ചപ്പോൾ ബാലയോടു കാണാൻ പറ്റില്ല എന്നുള്ള വിവരം അമൃത പറയുന്ന വോയിസ് ആണ് യൂട്യൂബ് ചാനൽ വഴി പുറത്തു വന്നത്. എന്നാൽ ആ വോയിസ് പൂർണ്ണമല്ല എന്നാണ് അമൃത വിഡിയോ വഴി എത്തി പറഞ്ഞത്. 2010 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2012 ആണ് മകൾ ജനിക്കുന്നത്. ഏറെ നാളുകൾ ആയി പിരിഞ്ഞു കഴിയുക ആയിരുന്നു എങ്കിൽ കൂടിയും 2019 ൽ ആണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടുന്നത്.

ഇപ്പോൾ മകളെ കാണാൻ വേണ്ടി അമൃതയോടു സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്. മകളെ ഒന്ന് കാണണമെന്ന് ആയിരുന്നു ബാല അമൃതയെ ഫോണിൽ വിളിച്ചു ആവശ്യപ്പെടുന്നത്. എന്നാൽ കാണാൻ കഴിയില്ല എന്ന് തീർത്തു പറയുകയാണ് അമൃത. അമൃതയുടെ അമ്മയെ വിളിച്ചു എന്നും ഫോൺ എടുക്കാത്തത് കൊണ്ട് ആണ് ഇപ്പോൾ വിളിക്കുന്നത് എന്നും മകളെ ഒന്ന് കാണണം എന്നും വീഡിയോ കോളിൽ കൂടി ആയാലും മതി എന്നാണ് ബാല പറയുന്നത്. എന്നാൽ കാണിക്കാൻ കഴിയില്ല എന്ന മറുപടി ആണ് തിരിച്ചു കൊടുക്കുന്നത്.

വോയിസ് നോട്ട് ലീക് ആയതോടെ വിവാദ വിഷയത്തിൽ മറുപടി ആയി അമൃത സുരേഷ് തന്നെ രംഗത്ത് വന്നു. താൻ കുറച്ചു ദിവസങ്ങൾ ആയി കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഐസുലേഷനിൽ ആയിരുന്നു എന്നും ബാല ചേട്ടൻ വിളിച്ചപ്പോൾ റിസൾട്ട് കിട്ടാനായി പുറത്തായിരുന്നു എന്നും തനിക്ക് പോസിറ്റീവ് ആയത് കൊണ്ട് മകളുടെ അടുത്തല്ല താൻ ഉള്ളത് എന്നും അതുകൊണ്ടു ആണ് അമ്മയെ വിളിക്കാനായി പറഞ്ഞത്. എന്നാൽ അമ്മ ഉറങ്ങുക മറ്റോ ആയിരിക്കും എന്ന് ഞാൻ ബാലചേട്ടനോട് പറഞ്ഞതാണ്. തുടർന്ന് ഫോൺ കാൾ കണ്ടു അമ്മ തിരിച്ചു വിളിച്ചു എങ്കിൽ കൂടിയും ബാല ചേട്ടൻ ഫോൺ എടുത്തില്ല എന്നും 8 വയസ്സ് മാത്രം ഉള്ള തന്റെ മകളുടെ വ്യാജ വാർത്ത ഓൺലൈൻ യൂട്യൂബ് ചാനലിന് ലഭിച്ചത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല.

എങ്ങനെ ആണ് കാൾ ലീക്ക് ആയത് എന്നും അമൃത ചോദിക്കുന്നു. മൂന്നു മിനിറ്റ് താൻ ബാലയുടെ സംസാരിച്ചത് ആണെങ്കിൽ കൂടിയും ഒരു മിനിറ്റ് മാത്രമായി ആണ് വോയിസ് ലീക് ആക്കിയത് എന്നും അമൃത സുരേഷ് പറയുന്നു. തെളിവുകൾ സഹിതം ഒമ്പത് മിനിറ്റ് ഉള്ള വീഡിയോ ആയി ആണ് അമൃത സുരേഷ് എത്തിയത്. അമൃത വിശദമായി തന്നെ ആണ് എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയത്. 8 വയസ്സുള്ളൊരു കുഞ്ഞുകുട്ടിക്ക് കൊവിഡാണെന്ന് പ്രചരിപ്പിക്കുന്നത് അമ്മയയെന്ന നിലയിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്. കാര്യങ്ങൾ കണ്ടാലും വാർത്ത അറിഞ്ഞാലുമെല്ലാം അവൾക്ക് മനസ്സിലാവും.

ആരാണ് ഇത്തരത്തിലൊരു വാർത്ത തന്നത്. പ്രചരിച്ച ഓഡിയോ ക്ലിപ്പിൽ എവിടെയാണ് അവന്തികയ്ക്ക് കൊവിഡ് എന്ന് പറയുന്നത് ഈ സംഭാഷണ വീഡിയോ എങ്ങനെ ലഭിച്ചുവെന്നും അമൃത ചോദിക്കുന്നു. എന്റെ മകളെ എനിക്ക് ഇപ്പോൾ കാണാനാവുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അമൃത പറഞ്ഞത്. പുറത്തെന്ന് പറഞ്ഞാൽ ഞാൻ ആരുടേയും കൂടെയാണെന്നല്ല. ഒരു സിംഗിൾ മദർ പുറത്താണെന്ന് പറഞ്ഞാൽ അത് ആരും കൂടെയാണെന്നല്ല അർത്ഥം. കുറേ കമന്റുകൾ അങ്ങനെയാണ് കണ്ടത്.

അമ്മയെ വിളിച്ചോളൂയെന്ന് പറഞ്ഞാണ് ഞാൻ ആ കോൾ അവസാനിപ്പിക്കുന്നത്. അതിന് ശേഷം ഞാൻ അമ്മയെ വിളിച്ചിരുന്നു. അദ്ദേഹത്തെ അമ്മ തിരിച്ചുവിളിച്ചെങ്കിലും എടുത്തിരുന്നില്ല. ഞാൻ വിളിച്ചപ്പോഴും എടുത്തില്ലായിരുന്നു. അമൃത തന്റെ ഭാഗം പറഞ്ഞു എത്തി എങ്കിൽ കൂടിയും ഈ വിഷയത്തിൽ ബാല ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago