Categories: Gossips

എന്റെ ജീവിതം എന്റെ കുഞ്ഞിന് വേണ്ടിമാത്രം; അമൃത സുരേഷ്; ഈ വാക്കുകൾ രണ്ടാം വിവാഹം കഴിച്ച ബാലക്കുള്ള മറുപടി..!!

വിവാഹവും വിവാഹ മോചനവും തുടർന്നുള്ള രണ്ടാം വിവാഹവും സെലിബ്രിറ്റികൾക്ക് ഇടയിൽ വാർത്ത ആകാറുണ്ട് എങ്കിൽ കൂടിയും ഇപ്പോൾ സർവസാധാരണമായ വിഷയമായി മാറിക്കഴിഞ്ഞു.

ഗായിക അമൃത സുരേഷുമായി വിവാഹ മോചനം നേടിയ ബാല വീണ്ടും വിവാഹം കഴിച്ചു എന്നുള്ള വാർത്ത ഈ അടുത്തതാണ് പുറത്തു വന്നത്. മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാല. ബാലയുടെ രണ്ടാം വിവാഹമാണ് ഇത്.

തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല. മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു.

റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു.

ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്. ഇപ്പോൾ പാപ്പുവും അമൃത സുരേഷും തമ്മിലുള്ള സംഭാഷണം അമൃത തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തത് ആണ് വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ…

പാപ്പു – അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം..? പപ്പൂന്റെ ഉമ്മ
പാപ്പു – അപ്പൊ എന്നെ മാത്രം മതിയോ.. പാപ്പൂനെ മാത്രം മതി…
പാപ്പു : എന്റെ ചക്കര അമ്മക്ക് എന്റെ ചക്കര ഉമ്മ..
മതി ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..

ഈ വാക്കുകൾ മാത്രം പോരെ തനിക്ക് ഈ ജീവിതത്തിൽ.. ജീവിതം ഇത് പൂർണ്ണമാക്കുമ്പോൾ പാപ്പുവാണ് തനിക്ക് എല്ലാം എന്നും അമൃത പറയുന്നു.

ബാല പലപ്പോഴും മകൾക്കു വേണ്ടി ആണ് താൻ ജീവിക്കുന്നത് എന്ന് വെളിപ്പെടുത്തൽ നടത്താറുണ്ട് എങ്കിൽ കൂടിയും അതെല്ലാം മറികടന്ന് രണ്ടാം വിവാഹം കഴിച്ചപ്പോൾ ആ സമയത്തിൽ അമൃത തന്റെ പേജിൽ കുറിച്ച വാക്കുകൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

6 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 years ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 years ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 years ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago