ലോകം മുഴുവൻ ആരാധകർ ഉള്ള താരം ആണ് ആമിർ ഖാൻ. ഇന്ത്യൻ സിനിമയിലെ സകലകലാ വല്ലഭൻ കൂടിയാണ് ആമിർ ഖാൻ. സംവിധായകൻ , നടൻ , അവതാരകൻ എന്നി നിലയിൽ തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് ആമിർ ഖാൻ. താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു.
കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ. അഭിനയ ലോകത്തിൽ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള ആമിർ വ്യക്തി ജീവിതത്തിൽ രണ്ടു ഭാര്യമാർ ആണ് ഉണ്ടായിരുന്നു. ആദ്യ വിവാഹം നടക്കുന്നത് 1987 ൽ റീന ദത്തയെ ആയിരുന്നു. 2002 ൽ ആണ് ഈ വിവാഹ ബന്ധം വേർപെടുത്തുന്നത്.
തുടർന്ന് 2005 ൽ ആമിർ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. ആദ്യ വിവാഹ ബന്ധം ഉണ്ടായിരുന്നത് 15 വർഷം ആയിരുന്നു. രണ്ടാം വിവാഹവും 15 വർഷം കഴിയുമ്പോൾ അവസാനിപ്പിക്കുകയാണ് ആമിർ ഖാൻ. ആമിർ ആദ്യ വിവാഹം കഴിക്കുന്നത് 26 ആം വയസിൽ ആയിരുന്നു. രണ്ടാം വിവാഹം കഴിക്കുന്നത് 41 ആം വയസിൽ.
ഇപ്പോൾ താരത്തിന് 56 വയസുണ്ട്. അതെ സമയം രണ്ടാം ഭാര്യ കിരൺ റാവുവിന് 31 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു വിവാഹം. ബോളിവുഡ് സിനിമയിൽ തിളങ്ങി നിൽക്കുന്ന പ്രൊഡ്യൂസർ , സംവിധായകൻ , തിരക്കഥാകൃത്ത് എന്നി നിലയിൽ തിളങ്ങിയ ആൾ ആണ് കിരൺ റാവു.
ആദ്യ വിവാഹം നിയമപരമായി ബന്ധം വേർപ്പെടുത്തിയ ശേഷം ആമിർ രണ്ടാമത് സംവിധായക കിരൺ റാവുനെ വിവാഹം ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് തങ്ങൾ വിവാഹ മോചിതരാകാൻ പോകുന്നുവെന്ന് പ്രസ്‌താവന ഇറക്കിയിരിക്കുകയാണ്. തങ്ങൾ ഏറെ കാലമായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും ഇരുവരും പറയുന്നു.
വിവാഹമോചനം ഒന്നിനും ഒരു അവസാനമല്ലായെന്നും മറിച്ച് പുതിയായൊരു യാത്രയുടെ തുടക്കമാണെന്നും ഇരുവരും സൂചിപ്പിച്ചു. ആമിർ ഖാനും കിരൺ റാവുവും ഇറക്കിയ പ്രസ്‌താവന ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ജീവിതകാലം മുഴുവനുമുള്ള അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു.
ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ വളർന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല മറിച്ച് പരസ്പരം മാതാപിതാക്കളായും കുടുംബമായും ഞങ്ങൾ കഴിയും. കുറച്ചു നാളായി ഞങ്ങൾ ഇത് ആലോചിക്കുന്നുണ്ട്. ഞങ്ങളുടെ മകൻ ആസാദിനോട് ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും.
അവർ ഒരുമിച്ച് അവനെ വളർത്തുകയും ചെയ്യും. ഫിലിമുകളിലും പാനി ഫൗണ്ടേഷനിലും അതുപോലെ ഞങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് പ്രോജക്റ്റുകളിലും ഞങ്ങൾ സഹകരിച്ച് മുന്നോട്ട് പോകും. ഈ വിവാഹമോചനം ഒരു അവസാനമായിട്ടല്ല ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി സ്നേഹം കിരൺ ആമിർ..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…