2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു അഹാന കൃഷ്ണ അഭിനയ ലോകത്തിൽ എത്തുന്നത്. നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആൾ ആണ് അഹാന. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രം ആണ് ചെയ്തത് എങ്കിൽ കൂടിയും ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കയിൽ കൂടി താരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുക ആയിരുന്നു.
സെലെക്ടിവ് ആയ ചിത്രങ്ങൾ ചെയ്യുന്ന അഹാന എന്നാൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ്. മലയാളികൾക്ക് ഏറെ സുപരിതമായ കുടുംബം ആണ് അഹാനയുടേത്. അച്ഛൻ കൃഷ്ണ കുമാർ അഭിനയ ലോകത്തിൽ സജീവമാണ്. 1994 ൽ ആയിരുന്നു കൃഷ്ണ കുമാർ അഭിനയ ലോകത്തേക്ക് എത്തുന്നത്.
അതെ വർഷം തന്നെ ആയിരുന്നു താരത്തിന്റെ വിവാഹവും. അടുത്ത വർഷം മകൾ അഹാന ജനിക്കുകയും ചെയ്തു. മലയാളത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന താരം ആണ് ശാന്തി കൃഷ്ണ. 1980 മുതൽ ആദ്യം ശാന്തി അഭിനയ ലോകത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് നടൻ ശ്രീനാഥിനെ വിവാഹം കഴിക്കുകയും അതിന് ശേഷം വിവാഹം മോചനം നേടുകയും ചെയ്തു.
തുടർന്ന് രണ്ടമത്തെ വിവാഹം കഴിക്കുകയും കഴിക്കുകയും ചെയ്തു. എന്നാൽ ഏറെ കാലം നീണ്ടു നിന്ന വിവാഹം ജീവിതം ശാന്തി കൃഷ്ണ 2016 വേർപ്പെടുത്തി. തുടർന്ന് 2017 ൽ താരം വീണ്ടും അഭിനയ ലോകത്തിൽ തിരിച്ചെത്തി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിൽ കൂടി ആണ് തിരിച്ചു വന്നത്.
നിവിൻ പൊളി നായകമായി എത്തിയ ചിത്രത്തിൽ ശാന്തി കൃഷ്ണയുടെ മകളുടെ വേഷത്തിൽ അഹാന കൃഷ്ണയും എത്തിയിരുന്നു. രണ്ടു വിവാഹം കഴിച്ചു എങ്കിൽ കൂടിയും മക്കൾ ഇല്ലാതെ ഇരുന്ന ശാന്തി അഹാനയെ വളർത്തു മകൾ ആക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ എന്റെ ഇളയ മകളുടെ വേഷത്തിൽ ആണ് അഹാന എത്തിയത്. അന്ന് മുതൽ ഈ നിമിഷം വരെ അഹാനയെ താൻ എന്റെ സ്വന്തം മകളായിട്ടാണ് കാണുന്നതെന്നും അവളെ എപ്പോൾ എന്റെ അടുത്തുവന്നാലും ഒരു മകളെ പോലെ കൊഞ്ചിക്കാനും താലോലിക്കാനും തോന്നാറുണ്ട് എന്നും നടി തുറന്ന് പറയുന്നു.
സ്നേഹം തലക്ക് പിടിച്ച് ഞാൻ അഹാനയുടെ അച്ഛൻ കൃഷ്‌ണ കുമാറിനോടും അവളുടെ അമ്മയോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരയസായി ചോദിച്ചിരുന്നുവെന്നും പക്ഷെ അവർ ആ ചോദ്യം അത്ര സീരിയസായി എടുത്തിരുന്നില്ലെന്നും അങ്ങനെ എടുത്തിരുന്നേല്‍ അഹാനയെ താന്‍ തന്‍റെ സ്വന്തം മകളായി തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…