Categories: Gossips

എന്റെ കൂടെ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ നായകന്മാർക്ക് ഭയം; അവസാനം സംവിധായകനോട് പരാതി പറഞ്ഞു; തപ്‌സി പന്നു..!!

തെന്നിന്ത്യൻ സിനിമയിൽ മികച്ച നായകന്മാർക്ക് ഒപ്പം കിടിലൻ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് തപ്‌സി പന്നു. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങൾ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് താൻ എവിടെ വരെ എത്തിയത് എന്ന് താരം പറയുന്നു.

തനിക്ക് തന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സീനുകൾ എന്നിവ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് തപ്‌സി പറയുന്നു. ചില ചിത്രങ്ങളിൽ നായികമാർ പ്രേക്ഷകർക്ക് പുളകം കൊള്ളിക്കുന്ന ഒരു വസ്തു മാത്രമായി ആണ് കാണുന്നത്.

എന്നാൽ കാലഘട്ടം മാറിയതോടെ ഗ്ലാമർ വേഷങ്ങൾക്കൊപ്പം തന്നെ കഥാപാത്രങ്ങൾ കൂടി മികച്ചത് ചെയ്യാൻ ഉള്ള അവസരങ്ങൾ ഇപ്പോൾ തപ്സിക്ക് ലഭിക്കുന്നുണ്ട്. തെലുഗു തമിഴ് ഹിന്ദി ഭാഷകളിൽ ആണ് തപ്‌സി കൂടുതലും അഭിനയിച്ചിട്ടുള്ളത്. സോഫ്റ്റ് വെയർ പ്രൊഫെഷണലും മോഡലിംഗ് രംഗത്തും സജീവം ആയിരുന്നു ആൾ ആണ് തപ്‌സി.

അവിടെ നിന്നും ആണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 2015 ൽ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ബേബി എന്ന ചിത്രത്തിൽ മികച്ച വേഷം ചെയ്യാൻ തപ്സിക്ക് കഴിഞ്ഞു. അണ്ടർ കവർ ഓഫീസർ ആയി ആണ് തപ്‌സി എത്തിയത്. ധനുഷിനൊപ്പം ചെയ്ത ആടുകളം എന്ന ചിത്രം വമ്പൻ ശ്രദ്ധ നേടിയിരുന്നു.

6 ദേശിയ അവാർഡ് നേടിയ സിനിമ കൂടിയാണ് ആടുകളം. കൂടാതെ അമിതാബ് ബച്ചൻ ചിത്രം പിങ്കിൽ നായികയായി എത്തിയത് തപ്‌സി ആയിരുന്നു. സിനിമക്ക് വേണ്ടി ശരീര പ്രദർശനം നടത്താനും ഇഴുകി ചേർന്ന് അഭിനയിക്കാനും യാതൊരു മടിയിലും ഇല്ലാത്ത താരങ്ങളിൽ ഒരാൾ കൂടി ആണ് തപ്‌സി.

വേഷങ്ങൾക്ക് അനുസരിച്ചു വസ്ത്ര ധാരണം നടത്താനും ബോൾഡ് ആകാനും ക്യൂട്ട് ആകാനും കഴിവുള്ള ആൾ ആണ് തപ്‌സി. എന്നാൽ തനിക്ക് പുതിയ സിനിമ ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയുക ആണ് താരം ഇപ്പോൾ…

ഹസിൻ ദിൽരൂപ എന്ന എന്റെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുക ആണ്. ചിത്രത്തിന്റെ ട്രെയിലറിന് പോലും വളരെ മികച്ച പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഈ ചിത്രത്തിൽ നായകന്മാരായി എത്തിയ താരങ്ങളെപ്പറ്റി ആണ് എനിക്ക് പറയാൻ ഉള്ളത്.

വിക്രാന്ത് മാസി, ഹർഷവർദ്ധനൻ രണ എന്നിവരായിരുന്നു ചിത്രത്തിൽ നായകന്മാരായി എത്തിയത്. ഇരുവർക്കും തന്നോട് ഇഴുകിച്ചേർന്ന് അഭിനയിക്കാൻ ബുദ്ധിമുട്ടായിരുന്നു.

താൻ എന്തോ ചെയ്യുന്നതു പോലെ ആയിരുന്നു പലപ്പോഴും അവരുടെ മാനസികാവസ്ഥ എന്നും ഇതിന് എതിരെ സംവിധായകനോട് ഞാൻ പരാതി പറഞ്ഞിരുന്നു എന്നുമാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു നിലപാടും അഭിപ്രായവും രേഖപ്പെടുത്തിയ താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago