ഈ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്. ഈ ആപാസം സഹിക്കാൻ കഴിയുന്നില്ല. ശ്രിന്ദയോട് പയ്യൻ കാണിച്ചത് കണ്ടു പൊട്ടിത്തെറിച്ചു നടി. സമൂഹ മാധ്യമങ്ങളിൽ അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്യുക എന്നുള്ളത് ഇപ്പോൾ ഒരു ഫാഷനായി മാറിയത് പോലെ ആണ്. നിരവധി താരങ്ങൾക്ക് എതിരെ നിരവധി മോശം കമെന്റുകൾ ആണ് ദിനംപ്രതി എത്തുന്നത്.
താരങ്ങൾ ഇതിനെതിരെ രൂക്ഷമായി പ്രതികരണം നടത്താറും ഉണ്ട്. കഴിഞ്ഞ ദിവസം തനിക്ക് ദിനവും സ്വകര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കുന്നതിനെ കുറിച്ച് നടി അനുമോൾ പോസ്റ്റുമായി എത്തിയിരുന്നു. ഇനി ആവർത്തിച്ചാൽ കേസ് നൽകും എന്നും താരം പറഞ്ഞിരുന്നു. കൂടാതെ നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, തുടങ്ങി നിരവധി താരങ്ങൾക്ക് രൂക്ഷമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോൾ തന്നെ നിരന്തരം ശല്യം ചെയ്യുന്ന രണ്ടു പേരെ തുറന്നു കാട്ടി നടി ശ്രിന്ദ രംഗത്തിൽ എത്തിയിരുന്നു. ഇത്തരം ആപാസ കമെന്റുകൾ സഹിക്കാൻ കഴിയുന്നില്ല എന്നും ഇവരുടെ പ്രൊഫൈൽ പരിശോധന നടത്തിയപ്പോൾ കുട്ടികൾ ആണെന്നും താരം പറയുന്നു. ഈ അക്കൗണ്ടുകൾ ആരുടെ ആരെന്നു കണ്ടെത്താൻ തന്നെ സഹായിക്കണം എന്നും താരം കുറിപ്പിൽ പറയുന്നു. കുറിപ്പ് ഇങ്ങനെ…
ക്രീയാത്മകമായ നിലപാടുകളും വിശേഷങ്ങളും പങ്കുവെക്കാൻ ഉള്ള മികച്ച ഒരു ഇടം ആണ് സാമൂഹിക മാധ്യമം. എന്നാൽ മറ്റു ചിലർക്ക് അത് മോശം കമെന്റുകൾ ഇടാൻ ഉള്ള ഇടം ആണ്. സാധാരണ ഇത്തരത്തിൽ ഉള്ള മോശം കമന്റുകൾക്ക് എതിരെയും സന്ദേശങ്ങൾക്ക് എതിരെയും ഞാൻ പ്രതികരിക്കാറില്ല. കാരണം 100 ശതമാനവും അത് എന്നെ ബാധിക്കാത്ത കാര്യമാണ്.
പക്ഷെ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ വേണ്ടി സ്വന്തം ഫോണിൽ നിന്നും അതൊക്കെ ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യുന്നവരെ ആണ് ഇതൊക്കെ ബാധിക്കുന്നത്. ഈ വ്യക്തിയുടെ പ്രൊഫൈൽ പരിശോധിച്ചതോടെ അതൊരു കുട്ടി ആണെന്ന് ആണ് തോന്നുന്നത്. വളരെ മോശം കമന്റ് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട വളരെ വഴക്കും ബഹളവും ആയി മാറുകയും ചെയ്തിരിക്കുന്നു. എന്നാൽ എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിക്ക് നന്ദിയും ഉണ്ട്.
എന്റെ പേജിൽ ഇത്തരത്തിൽ ഉള്ള വെറുപ്പും അശ്ലീല കമെന്റുകളും അംഗീകരിക്കാൻ കഴിയില്ല. ഞാൻ എന്ത് ധരിക്കണം എന്നുള്ളത് എന്റെ ചോയ്സ് ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…