മലയാളി കുടുംബ പ്രേക്ഷകരിൽ സിനിമ നടിമാരെക്കാൾ ആരാധകർ ഉണ്ട് സീരിയൽ താരങ്ങൾക്ക്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ശ്രീജ. മലയാളി കുടുംബ പ്രേക്ഷകർക്ക് മുന്നിൽ അധികം ആമുഖം ഒന്നും ഇല്ലാതെ പറയാം ശ്രീജ ചന്ദ്രന്റെ പേര്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധ കേന്ദ്രീകരിച്ച താരം തുടർന്ന് മലയാള ടെലിവിഷൻ രംഗത്ത് നിന്നും പൂർണ്ണമായും പിന്മാറുക ആയിരുന്നു. ഇപ്പോൾ തമിഴിലും അഭിനയ ലോകത്തിൽ നിന്നും പൂർണ്ണമായും താരം പിൻവാങ്ങി കഴിഞ്ഞു.
അധികം ആരും അറിയാതെ നടന്ന തന്റെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും താരം പറയുന്നത് ഇങ്ങനെ..
രഹസ്യമായി ആയിരുന്നു തന്റെ വിവാഹം എന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ബാലചന്ദ്ര മേനോൻ അവതരിപ്പിച്ച താരം ആയിരുന്നു ശ്രീജ ചന്ദ്രൻ. കൃഷ്ണ ഗോപാൽ കൃഷ്ണ എന്ന സിനിമയിൽ രാധ ആയിട്ടാണ് താരം എത്തിയത്. നൃത്തത്തിലും അഭിനയത്തിലും പ്രാവീണ്യം നേടിയ ശ്രീജ ചന്ദ്രൻ. സ്വന്തം കുടുംബിനി, സ്നേഹം തുടങ്ങിയ ഹിറ്റ് സീരിയലിൽ കൂടിയാണ് താരം ശ്രദ്ധ നേടിയത്. ഭക്ത സീരിയലുകളിലും ശ്രദ്ധ നേടിയ ശ്രീജ തമിഴിൽ നിന്നും നല്ല ഓഫർ കിട്ടിയതോടെ അങ്ങോട്ട് ചേക്കേറുക ആയിരുന്നു. ഇപ്പോൾ ഒപ്പം അഭിനയിച്ച ആളെ തന്നെ ആണ് ശ്രീജ ഭർത്താവു ആയി സ്വീകരിച്ചതും.
തമിഴ് ടെലിവിഷൻ അവതാരകൻ ആയ സെന്തിലിനെ ആണ് ശ്രീജ വിവാഹം കഴിച്ചത്. അഭിനയിക്കാൻ ഇനി ഇല്ല എന്ന് പറയുന്ന ശ്രീജ ഇനി അഭിനയിക്കുക ആണെങ്കിൽ അത് ഭർത്താവ് സെന്തിലിന് ഒപ്പം ആയിരിക്കും എന്നും പറയുന്നു. അതെ സമയം ശ്രീജ ജീവിതത്തിൽ വന്നതോടെ എല്ല കാര്യത്തിലും മാറ്റം വന്നതായി ആണ് സെന്തിൽ പറയുന്നത്. ഞാൻ ഇപ്പോൾ കൂടുതൽ സുന്ദരനായി എങ്കിൽ അതിനുള്ള കാരണം ശ്രീജ ആണെന്നും തിരുപ്പതിയിൽ വെച്ച് ആയിരുന്നു ഇവരുടെ രഹസ്യ വിവാഹം നടന്നത്. വിവാഹത്തിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…