അഭിനയ ലോകത്തിൽ എത്തിയിട്ട് നാൽപ്പത് വർഷങ്ങൾ കഴിഞ്ഞ സീനത്ത് മികച്ച നടിക്കൊപ്പം നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ് കൂടിയാണ്. ശ്വേതാ മേനോന് നിരവധി ചിത്രങ്ങളിൽ സീനത് ശബ്ദം നൽകിയിട്ടുണ്ട്. നാടകത്തിൽ കൂടിയാണ് സീനത്ത് അഭിനയ ലോകത്തേക്ക് എത്തുന്നത്. സിനിമയിലും നാടകത്തിലും മാത്രമല്ല സീരിയലിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
അഭിനയ ലോകത്തിൽ വിവാദങ്ങൾ ഒന്നും വാങ്ങാതെ കടന്നു പോയ സീനത്ത് എന്നാൽ സ്വകാര്യ ജീവിതം സംഭവ ബഹുലമായി. പരദേശി എന്ന ചിത്രത്തിൽ ശ്വേതക്ക് വേണ്ടി ഡബ്ബ് ചെയ്ത സീനത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിന് ഉള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കിട്ടിയിട്ടുണ്ട്. കെ ടി മുഹമ്മദിനെ 1981 ൽ വിവാഹം കഴിച്ച സീനത്ത് തുടർന്ന് വിവാഹ മോചനം നേടുകയും അനിൽ കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു.
തന്നെക്കാൾ 36 വയസ്സ് കൂടുതൽ ആയിരുന്നു ആദ്യ വിവാഹം ചെയ്ത കെ ടിക്ക്. താരം മോഹൻലാലിന്റെ ജന്മദിനത്തിൽ ഇട്ട പോസ്റ്റും അതിനു ആരാധകർ ചോദിച്ച ചോദ്യവും സീനത്ത് നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സീനത്ത് മോഹൻലാലിന്റെ ജന്മദിനത്തിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു…
മോഹൻലാൽ, ജന്മദിനാശംസകൾ ലാൽജി. മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ.
ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ.. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ ലാൽജി.
ഈ പോസ്റ്റിൽ ആണ് ആരാധകർ മോശം കമന്റ് ആയി എത്തിയത്. സ്ത്രീകളോട് ഒരു വീക്കനെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ലോ അനുഭവവുമുണ്ടോ എന്നായിരുന്നു ചോദ്യം. പുരുഷന് സ്ത്രീ എന്നും വീക്കനെസ് ആണ് മോനെ.. അതുകൊണ്ടാണ് നമ്മളൊക്കെ ജനിച്ചത് അല്ലെ…
എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ടെന്ന് പറഞ്ഞത് തെറ്റാണോ..?? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. ലോകം മുഴുവൻ വൈറസുകൊണ്ട് നിറഞ്ഞിരിക്കുന്നു. അപ്പോൾ ഇനിയുള്ള സമയം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാതെ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാൻ നോക്കാം നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം എന്നാണ് കുറിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…