പെണ്ണ് ആണിന്റെ കാൽ ചുവട്ടിൽ നിന്നാൽ മതി.. ആനീസ് കിച്ചണിലെ കുലസ്ത്രീ പ്രയോഗം; അവസാനം താരത്തിന്റെ മറുപടി..!!

ആനീസ് കിച്ചൺ എന്ന അമൃത ടിവിയിലെ ഷോ തുടങ്ങിയിട്ട് കുറച്ചേറെ കാലങ്ങൾ ആയി. ആനിയുടെ കുക്കിങ്ങും അതിലേക്കു അതിഥിയായി താരങ്ങൾ എത്തുകയും അഭിമുഖം നടത്തുന്നതും. അങ്ങനെ താരങ്ങൾ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തുമ്പോൾ വ്യത്യസ്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. സരയുവും ആനിയും തമ്മിൽ ഉള്ള സ്ത്രീ കാഴ്ചപ്പാടുകളെ കുറിച്ചുള്ള നിലപാടുകൾ ആണ് വൈറൽ ആകുന്നത്. സ്ത്രീ ഒരിക്കലും പുരുഷന് മുകളിൽ നിൽക്കേണ്ടവരല്ല.

പുരുഷന് കീഴ്പ്പെട്ടു നിൽക്കേണ്ടവർ ആണ് സ്ത്രീകൾ എന്ന് ആനിയും സരയുവും ഒരേ സ്വരത്തിൽ പറയുന്നു. സ്ത്രീ പുരുഷന് മുന്നിൽ കീഴ്പ്പെട്ടു നിന്നാൽ അവിടെ പ്രശ്നങ്ങൾ കുറവാണു എന്ന് സരയു പറയുന്നു. സ്ത്രീ എന്തോ വലിയ സംഭവം ആണെന്ന് കാണിക്കാൻ ഉള്ള ഫെമിനിച്ചികൾ കാട്ടികൂട്ടുന്നതിന് താൻ എതിരാണ് എന്നും സരയൂ പറയുന്നു. തുടർന്ന് വിമർശനം എത്തിയതോടെ സരയുവിന്റെ ന്യായീകരണ കുറിപ്പ് ഇങ്ങനെ..

കാലത്തിനൊത്തു കാഴചപ്പാടുകൾ മാറും. ആണും പെണ്ണും ഒരേ തട്ടിൽ കൈപിടിച്ചു ജീവിക്കുന്നതാണ് ഇന്നെന്റെ ശെരി. (അന്ന് പറഞ്ഞതിൽ നിന്ന് ലേശം വ്യത്യസ്തം തന്നെ ആണ് അഭിപ്രായം) അതാണ് എന്റെ ഇക്വാലിസം..

അതാണ് എന്റെ ഫെമിനിസവും. എന്റെ ശരികള്‍ ഇങ്ങനെ ആണ്. എന്റെ മാത്രം ശെരി. സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്ത് സുന്ദരമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ആളാണ് ഞാൻ. പങ്കുവച്ചും പൊട്ടിച്ചിരിച്ചും പറഞ്ഞും അറിഞ്ഞും ഞങ്ങൾ തീർത്ത ലോകം തന്നെ ആണ് എനിക്ക് വലുത്. അതിനപ്പുറം ഒരു സൈബർ ലോകത്തിനും വില കൊടുക്കുന്നില്ല.

എങ്കിലും നല്ല ചർച്ചകൾ നടക്കുന്ന നല്ല എഴുത്തുകൾ വായിക്കാൻ കിട്ടുന്ന നല്ല സൗഹൃദങ്ങൾ പൂക്കുന്ന ഒരിടം എന്ന രീതിയിൽ ഒരുപാട് ഇഷ്ടമുണ്ട്. ആ ഇഷ്ടം ഇല്ലാതാക്കുന്ന ചിലരുണ്ട് ചിലതുണ്ട്. അതിനോട് അന്നും ഇന്നും എന്നും വെറുപ്പ് തന്നെ. അപ്പുറത്തെ വീട്ടിലേക്ക് കണ്ണും നട്ടിരുന്നു, ഓരോ വിഷയങ്ങൾ ദിവസവും കണ്ടുപിടിക്കാനുള്ള അവരുടെ ബുദ്ധിമുട്ടും മനസിലാക്കുന്നു. അപ്പോൾ നിങ്ങളൊക്കെ തകർക്കിന്. സുദീർഘമായ ഒരു എഴുത്തൊന്നും ഇതിന് ആവശ്യമില്ല..

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago