Categories: Gossips

ഈ നടി തുണി കുറച്ചില്ലെങ്കിൽ ഇതെനിക്കാൾ തുണി കുറച്ച അടുത്തയാൾ വരും; സനുഷക്ക് എതിരെ യുവാവും താരത്തിന്റെ മറുപടിയും..!!

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് സനുഷ സന്തോഷ്. 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് സനുഷ അഭിനയ ലോകത്തിൽ എത്തുന്നത്. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള സനുഷ ദിലീപിന്റെ നായികയായി ബാലതാരത്തിൽ നിന്നും നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു.

മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു അത്. കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ എത്തി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. സനുഷയുടെ സഹോദരനും അഭിനയ ലോകത്തിൽ സജീവമാണ്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ആയിരുന്നു അപ്രതീക്ഷിതമായി സനുഷ അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്തത്. എന്നാൽ താരം സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവമാണ്. കാലം കഴിയുന്നതോടെ മലയാളത്തിലെ സിനിമ താരങ്ങളുടെ മനോഭാവങ്ങൾക്കും വസ്ത്ര ധാരണത്തിനും എല്ലാം മാറ്റം വന്നിട്ടുണ്ട്.

ഇന്നും മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ അവൾ ശരിയല്ല എന്നും വഴങ്ങി കൊടുക്കുന്നവൾ ആണെന്നും പറയുന്ന ഒരു വിഭാഗം ഞരമ്പന്മാർ സോഷ്യൽ മീഡിയയിൽ ഉണ്ട് താനും. അത്തരത്തിൽ ഉള്ള ഒരു യുവാവ് സനുഷയുടെ പോസ്റ്റിൽ നൽകിയ കമെന്റും അതിനുള്ള സനുഷയുടെ മറുപടിയും ആണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. യുവാവിന്റെ കമന്റ് ഇങ്ങനെ…

നിങ്ങൾ ഒരു കാര്യം മനസിലാക്കണം പൊതുവേ മിക്ക ആക്ടർമാർക്കും ഇപ്പോൾ അഭിനയിക്കാൻ ചാന്സുകൾ കുറവാണ് അപ്പോൾ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കുറച്ചു മോഡേണ് ആയി അഭിനയിക്കാൻ അവർക്ക് പ്രശ്‌നമല്ല. ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഒത്തിരി ചിലവുകളാണ് സിനിമാ ഇല്ലാതെ വനനൽ. എങ്ങനെ ഈ ചിലവുകൾ വഹിച്ചു മുന്നോട്ടു പോകും.

സിനിമയിൽ ഇവർ തുണി കുറച്ച് മേഡേൺ ആയി അഭിനയിച്ചില്ലെങ്കിൽ ഇതിനെക്കാൾ മോഡണായി തുണി കുറച്ച് അഭിനയിക്കാൻ മറ്റൊരു നടി വരും. അപ്പോൾ ഇവർക്ക് തനിക്ക് ലഭിക്കുന്ന ചാന്സുകൾ നഷ്ടപ്പെടും. സിനിമ പ്രസ്ത്ഥാനം കോടികൾ ചിലവിട്ട് നിർമ്മിക്കുന്ന ഒരു മേഖലയാണ് ഇവിടെ സാമ്പത്തിക ലാഭത്തിന് കുറച്ചൊക്കെ അഭിനയിക്കുന്നവർ വീട്ടു വീഴ്ച്ചകൾ ചെയ്യേണ്ടി വരും. വീട്ടു വീഴ്ചകൾ തെറ്റായി കരുതുന്നവർ താൽപ്പര്യം ഇല്ലാത്തവർ ഈ മേഖലയിലേക്ക് കടന്നു വരാൻ പാടില്ല’ എന്നായിരുന്നു കമന്റ്.

ഇതിന് സനുഷ മറുപടിയുമായി എത്തിയത്. ‘ഷാ ഷാ, ആദ്യം സ്വന്തം ഫോട്ടോയും ശരിക്കും ഉള്ള പേരും കാണിക്കുന്ന സ്വന്തം അക്കൗണ്ട് വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കുറ്റം മാത്രം കണ്ട് പിടിക്കാൻ, അത് പറഞ്ഞു 4 ലൈക്കുകൾ കൂടുതൽ വാങ്ങിച്ച ചേട്ടന്മാർ മാന്യന്മാർ ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട്, എന്തിനു ഇന്ന് അതില്‍ വർഷങ്ങൾ ആയി വർക്ക് ചെയുന്നവരേക്കാൾ അറിയുന്ന ഫെയ്ക്ക് അക്കൗണ്ട് ചേട്ടാ എന്നായിരുന്നു താരം നൽകിയ മറുപടി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago