Categories: GossipsSerial Dairy

അങ്ങനെ ചെയ്യാൻ ചാനലുകൾ നിർബന്ധിക്കും; എനിക്കും ആ അവസ്ഥ വന്നിട്ടുണ്ട്; പ്രവീണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

മുപ്പതു വർഷത്തിലേക്ക് അടുക്കുകയാണ് പ്രവീണ എന്ന താരത്തിന്റെ സിനിമ ജീവിതം. 1992 ൽ പുറത്തിറങ്ങിയ ഗൗരി എന്ന ടെലിഫിലിമിൽ കൂടിയാണ് പ്രവീണ അഭിനയ ലോകത്തേക്ക് എത്തുന്നത്.

അഭിനയത്തിന് പുറമെ മികച്ചു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് പ്രവീണ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള പ്രവീണ തുടർന്ന് ടെലിവിഷൻ താരമായി മാറുക ആയിരുന്നു.

രണ്ടു വട്ടം മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വാങ്ങിയിട്ടുള്ള താരം കൂടിയയായ പ്രവീണ മികച്ച ക്ലാസ്സിക്കൽ നർത്തകിയും ഗായികയും കൂടിയാണ്.

നിരവധി സീരിയലുകളിൽ അഭിനയിച്ച താരം 2014 നു ശേഷം മൂന്നു വർഷത്തോളം മലയാളം സീരിയൽ രംഗത്ത് നിന്ന് ഇടവേള എടുത്തിരുന്നു. അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ മനസിന് ഇഷ്ടമില്ലാത്ത ലഭിക്കാത്ത വേഷങ്ങൾ വന്നു തുടങ്ങിയതോടെ ആണ് അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നത്.

അമ്മയായോ അമ്മൂമ്മ ആയോ വേഷങ്ങൾ ചെയ്യുന്നതിന് തനിക്ക് വിരോധം ഒന്നും ഇല്ല എന്നും എന്നാൽ താൻ ചെയ്ത കഥാപാത്രങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരുടെ ഹിറ്റ് കഥാപാത്രങ്ങൾ എന്നിവയാണ് വീണ്ടും വീണ്ടും തന്റെ മുന്നിലേക്ക് വന്നപ്പോൾ ആണ് താൻ ഇടവേള എടുത്തത് എന്ന് പ്രവീണ പറയുന്നു.

സീരിയൽ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാൻ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയിൽ പുതുമ ഉണ്ടെകിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു. കഥയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോൾ അതിൽ അഭിനയിക്കാൻ വന്നു.

അതോടൊപ്പം തന്നെ നടിമാർക്ക് ചെയ്യാൻ താല്പര്യം ഇല്ലങ്കിലും ചില കാര്യങ്ങളിൽ നിർബന്ധ ബുദ്ധി ഉണ്ടാവാറുണ്ട് എന്ന് പ്രവീണ പറയുന്നു. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോൾ വേഷം ഇടാറുണ്ട്. ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ് അമ്മായി അമ്മക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും.

ഓരോത്തർക്കും ഓരോ ലുക്ക്‌ നൽകിയാണ് കഥ കൊണ്ട് പോകുന്നത് അങ്ങനെ ഉള്ളത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതൊന്നും നടിമാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല.

ചാനലുകൾ തമ്മിൽ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ടെന്നും അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും പ്രവീണ പറയുന്നു. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാൻ കാരണമെന്നും പ്രവീണ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago