കഴിഞ്ഞ മുപ്പതിൽ വർഷമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. സഹനടിയായി അഭിനയ ലോകത്തിൽ തിളങ്ങിയ താരം മൂന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ ടിവി സീരിയലുകളിലും നാടകങ്ങളിലും അടക്കം അഭിനയിച്ചിട്ടുള്ള താരം മലയാളത്തിലെ മികച്ച കോമഡി നടിമാരിൽ ഒരാൾ കൂടിയാണ്.
കോട്ടയം പാലാ സ്വദേശിയായ പൊന്നമ്മ 1993 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്. അധികവും ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താരം തന്നിൽ നിന്നും ചില സിനിമകൾ മാറിപ്പോയതിന്റെ കാരണം പറയുകയാണ്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത എളവങ്കോട് ദേശം എന്ന ചിത്രത്തിൽ തനിക്ക് ഒരു വേഷം ഉണ്ടായിരുന്നു.
ഞാൻ ഒരു സിനിമ താരം എന്ന നിലയിൽ ശ്രദ്ധ നേടി വരുന്ന കാലത്തിലുള്ള ചിത്രമായിരുന്നു അത്. എന്നാൽ താൻ ആ വേഷം നിരസിക്കുക ആയിരുന്നു എന്ന് പൊന്നമ്മ ബാബു പറയുന്നു. ആ ചിത്രത്തിലെ വേഷത്തിൽ തനിക്ക് ബ്ലൗസ് ഉണ്ടാകില്ല എന്ന് പറഞ്ഞു.
എന്റെ പൊന്നോ തനിക്ക് ആ വേഷം വേണ്ട എന്ന് താൻ പറഞ്ഞു. പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം മാമാങ്കം എന്ന ചിത്രത്തിലും അത്തരം ഒരു വേഷം ചെയ്യാനുള്ള ഓഫർ എനിക്ക് വന്നിരുന്നു. പതിനഞ്ചു ദിവസത്തെ ഡേറ്റ് ആയിരുന്നു അവർ ചോദിച്ചത്. എന്നാൽ ആ സിനിമയിലും തനിക്ക് ബ്ലൗസ് ഇല്ല. അപ്പോൾ തന്നെ ഞാൻ ആ ചിത്രത്തിൽ നിന്നും പിന്മാറി.
ബ്ലൗസ് ഉള്ള ചിത്രത്തിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് പറഞ്ഞു. ഒറ്റ കാരണം കൊണ്ടാണ് ആ ചിത്രത്തിൽ നിന്നും ഞാൻ പഴുവയത്. തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ട് വന്നപ്പോൾ അതിലും എനിക്ക് വേഷം പറഞ്ഞതാണ്. എന്നാൽ വിനയൻ സാർ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു.
ആ വേഷം തരുന്നില്ല എന്നും കാരണം ആ വേഷം ചെയ്യുന്ന ആൾക്ക് ബ്ലൗസ് ഇല്ല എന്നും. ഞാൻ പറഞ്ഞു വേണ്ട അടുത്ത ചിത്രത്തിൽ ഒരു വേഷം തന്നാൽ മതിയെന്നും. ബ്ലൗസ് എന്നിക്ക് എന്നും ഒരു വീക്നെസ് ആയിരുന്നു എന്ന് പൊന്നമ്മ ബാബു പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…