Categories: Gossips

ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ല; മിയയുടെ നല്ല മനോഭാവത്തിന് കയ്യടി; പേർളി മാണിയൊക്കെ ഇത് കണ്ട് പഠിക്കണം..!!

താരങ്ങൾ ആയ വിവാഹങ്ങളും വിവാഹ മോചനങ്ങളും അല്ലെങ്കിൽ കുട്ടി പിറക്കുന്നതും ഒക്കെയായിയുന്നു വാർത്ത ആയിരുന്നു എങ്കിൽ ഇപ്പോൾ ഗർഭിണി ആയതുമുതൽ ഓരോ ദിവസങ്ങളും വാർത്തകൾ ആക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്ന താരങ്ങൾ ഇപ്പോൾ ഉള്ളത്. ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടിയ താരമാണ് പേർളി മാണി.

താരങ്ങളുടെ സിനിമകൾ സീരിയലുകൾ മാത്രമല്ല എന്തും ആഘോഷമാക്കുന്ന കാലത്തിൽ ആരാധകർ താരങ്ങളുടെ സ്വകാര്യ ജീവിതവും വിശേഷങ്ങളും എല്ലാം ആഘോഷം ആകാറുണ്ട്. കഴിഞ്ഞ ദിവസം ആണ് നടി മിയ ജോർജ് മകൻ ജനിച്ച സന്തോഷവും വിവരങ്ങളും സാമൂഹിക മാധ്യമത്തിൽ അറിയിച്ചത്.

ഏറെ വ്യത്യസ്തമാക്കിയത് എന്താണ് എന്ന് വെച്ചാൽ മിയ എന്ന താരം ഗർഭിണി ആയി എന്നുള്ളതും കുഞ്ഞു പിറന്നു എന്നുള്ളതും എല്ലാം കഴിഞ്ഞ ദിവസമാണ് ലോകമറിഞ്ഞത്. കൊട്ടിയാഘോഷം നടത്താത്തത് വലിയ കാര്യങ്ങൾ ആണെന്ന് സോഷ്യൽ മീഡിയ പറയുന്നു. അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം മിയ എത്തിയത്.

ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടത്. കുഞ്ഞതിഥിയേയും എടുത്ത് സന്തോഷവതിയായി നിൽക്കുന്ന മിയ കണ്ടപ്പോൾ മിക്കവരും ചോദിച്ചത് ഇതെപ്പോൾ ഒന്നും അറിഞ്ഞില്ലല്ലോ എന്നായിരുന്നു. ഒരു മാസം മുമ്പായത് മിയയ്ക്കും അശ്വിനും ആണ്കുഞ്ഞ് ജനിച്ചത്. കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും മിയ പിന്നീട് പങ്കുവെച്ചിരുന്നു.

സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവിടെ നാലാമത്തെ കുഞ്ഞാണ്. അതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ എളുപ്പമുള്ള കാര്യമാണെന്നായിരുന്നു മിയ പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മിയ വിശേഷങ്ങൾ പങ്കുവെച്ചത്. കുഞ്ഞതിഥിക്കൊപ്പമുള്ള ഫോട്ടോയുമായെത്തിയ മിയെ അഭിനന്ദിച്ചായിരുന്നു ആരാധകർ എത്തിയത്.

സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗർഭകാലം ഒരു ‘വലിയ സംഭവം’ ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു ആഘോഷം ആക്കാതിരുന്ന നിങ്ങളുടെ’ വകതിരിവിന് വിവേകം) എൻ്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാൾ കമന്റിട്ടത്.

ഇവിടെ ചിലർ ഗർഭം ധരിച്ച മുതൽ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യിൽ തരുന്നു എന്നിട്ടോ വാർത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങൾ അവരുടെ പിന്നാലെ പോയി വലിയ വാർത്ത പ്രധാന്യം കൊടുക്കുന്നു നിങ്ങളെ കണ്ട് അവർ പഠിക്കട്ടെ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല.

പ്രസവം ഒരു ഷോർട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നിൽക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിർവഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എന്നായിരുന്നു വേറൊരു കമന്റ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago