Categories: Gossips

രാക്ഷസൻ താരം വിഷ്ണു വിശാൽ വീണ്ടും വിവാഹം കഴിക്കുന്നു; വധുവായി എത്തുന്ന സൂപ്പർതാരത്തിനും രണ്ടാം വിവാഹം..!!

വിഷ്ണു വിശാൽ എന്ന അഭിനേതാവ് തമിഴകത്തിൽ ഏറെ കാലങ്ങൾ ആയി ഉണ്ടെങ്കിലും താരം കൂടുതൽ ശ്രദ്ധ നേടിയത് രാക്ഷസൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. 2009 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരം ജനമനസുകളിൽ പ്രത്യേകിച്ച് മലയാളികൾക്ക് മനസിലായി തുടങ്ങിയത് രാക്ഷസൻ എന്ന ചിത്രത്തിൽ കൂടി ആണ്.

2010 ൽ ആയിരുന്നു വിഷ്ണു വിശാൽ രജനി നടരാജനെ വിവാഹം കഴിക്കുന്നത്. എന്നാൽ 8 വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം 2018 ൽ അവസാനിപ്പിച്ചു. ആ വര്ഷം തന്നെ കരിയറിൽ വമ്പൻ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഉണ്ടാക്കാൻ കഴിഞ്ഞു വിഷ്ണുവിന്. വിഷ്ണു വിശാൽ വിവാഹം കഴിച്ചത് തന്റെ ബാല്യകാലം മുതൽ ഉള്ള സുഹൃത്തിനെ ആയിരുന്നു.

ഈ ബന്ധത്തിൽ ഇരുവർക്കും ആര്യൻ എന്ന കുട്ടിയും ഉണ്ട്. എന്നാൽ താൻ വിവാഹ മോചനം നേടി എങ്കിൽ കൂടിയും മറ്റൊരു പ്രശസ്ത താരവുമായി പ്രണയത്തിൽ ആണെന്ന് വിഷ്ണു പിന്നീട് പറഞ്ഞിരുന്നു. ബാഡ്മിന്റൺ താരം ജ്വാല ഗുട്ട ആണ് വിഷ്ണുവിന്റെ പ്രണയിനി. ജ്വാലാ ഗട്ടയുടേതും ഇത് രണ്ടാം വിവഹമാണ്.

ജ്വാലാ ഗുട്ടയുടെ മുൻഭർത്താവ് ബാഡ്‌മിന്റൺ താരം കൂടിയായ ചേതൻ ആനന്ദായിരുന്നു. എന്നാൽ വെറും ആറു വർഷം മാത്രം നീണ്ട് നിന്ന ബന്ധം ഇരുവരും വേര്പെടുത്തുകയായിരുന്നു. നടൻ വിഷ്‌ണു വിശാൽ ഇപ്പോൾ ജ്വാല ഗുട്ടയെ വിവാഹം കഴിക്കാൻ പോകുന്ന തിയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രിൽ 22 ഇരുവരും വിവാഹിതരാകാൻ പോകുന്നത്.

വിഷ്‌ണു വിശാൽ തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് വിവാഹ കത്ത് പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ…

ജീവിതമൊരു യാത്രയാണ്. അത് അംഗീകരിക്കുക. വിശ്വാസം ഉണ്ടാക്കി കുതിച്ചു ചാട്ടം നടത്തുക. എല്ലായിപ്പോഴും നിന്റെ സ്നേഹം എനിക്ക് ആവശ്യമാണ്. വിഷ്ണു വിവാഹത്തീയതി പറഞ്ഞ കുറിപ്പിൽ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago