Categories: Gossips

ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞു; വധുവിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്..!!

നടൻ ബാലക്ക് രണ്ടാം വിവാഹം സെപ്റ്റംബർ 5 നു നടക്കും എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇപ്പോൾ കാണുന്ന ചിത്രങ്ങൾ ഇരുവരും വിവാഹം കഴിച്ചു എന്നാണ്.

മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാല. ബാലയുടെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല.

മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.

അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്.

എന്നാൽ ഇപ്പോൾ ബാല രണ്ടാം വിവാഹം കഴിക്കുന്നു എന്നുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. കേരളത്തിൽ വെച്ചായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്.

സെപ്റ്റംബർ 5 നു ആണ് വിവാഹം എന്നും എന്നാൽ വധു ആരാണെന്നോ കൂടുതൽ വിവരങ്ങളോ പുറത്തു വന്നിട്ടില്ല. ബാലയുടെ ആദ്യ വിവാഹം അമൃതയുമായി 2010 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2012 ആണ് മകൾ ജനിക്കുന്നത്.

ഏറെ നാളുകൾ ആയി പിരിഞ്ഞു കഴിയുക ആയിരുന്നു എങ്കിൽ കൂടിയും 2019 ൽ ആണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടുന്നത്. വിവാഹം സെപ്‌റ്റംബർ 5 നാണ് വിവാഹം എന്ന് പറഞ്ഞു എങ്കിൽ കൂടിയും വിവാഹം കഴിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഫോട്ടോസും വിഡിയോയും കാണിക്കുന്നത്.

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ആണ് വിഡിയോയിൽ ഇരുവരെയും പരിചയപ്പെടുത്തുന്നത്. ഗ്രേറ്റ് ഈവെനിംഗ് വിത്ത് ബാല അണ്ണാ ആൻഡ് വൈഫ് എന്നാണ് ശ്രീശാന്ത് വിഡിയോയിൽ പറയുന്നത്. നേരത്തെ നടൻ കുഞ്ചാക്കോ ബോബനും അതുപോലെ ഫഹദ് ഫാസിലിനൊപ്പം ഉള്ള ഫോട്ടോ ബാലയും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാല ചായം കൊണ്ട് ഏലു ട്രൂ ലവ് എന്ന് പറയുന്നത്. ഡോക്ടർ ആണ് ബാലയുടെ ഭാര്യ. എലിസബത്ത് ഉദയൻ ആണ് വധു. മലയാളി ആയ എലിസിബത്തിനൊപ്പം സെപ്റ്റംബർ 5 നു നടക്കാൻ പോകുന്നത് കേരള രീതിയിലുള്ള വിവാഹവും ചടങ്ങുകളും ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago