Categories: Gossips

സുനിച്ചൻ എന്നെ അടിച്ചിട്ടുണ്ടെന്ന് മഞ്ജു; എന്നാൽ ഇതാണ് കാരണമെന്ന് സുനിച്ചൻ പറയുന്നു

മഴവിൽ മനോരമയിൽ നടന്ന റിയാലിറ്റി ഷോ വഴിയാണ് മഞ്ജു സുനിച്ചൻ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വെറുതെ അല്ല ഭാര്യ എന്നായിരുന്നു ആ റിയാലിറ്റി ഷോയുടെ പേര്. തുടർന്ന് മഴവിൽ മനോരമയിൽ മറിമായം അമൃത ടിവിയിൽ അളിയൻ വേഴ്‌സസ് അളിയൻ എന്നിങ്ങനെ ഉള്ള ശ്രദ്ധേയമായ പരമ്പരകൾ ചെയ്തു. തുടർന്ന് മലയാള സിനിമയിലെ ക്ക് അവസരം ലഭിച്ച മഞ്ജു മുപ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

എന്നാൽ മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെ ആയിരുന്നു. ബിഗ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രജിത് കുമാറുമായി നടത്തിയ വാക്കേറ്റങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ മഞ്ജുവിനെ ഷോ തീർന്നു കഴിഞ്ഞിട്ടും രജിത് ആർമി ആക്രമിച്ചിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഗായിക കൂടിയാണ് മഞ്ജു. ഇപ്പോൾ കുടുംബത്തോടൊപ്പം മഞ്ജു നൽകിയ അഭിമുഖത്തിലെ ചില വാക്കുകൾ ആണ് വൈറൽ ആകുന്നത്. ഭാഗ്യലക്ഷ്മി അവതരിപ്പിച്ചിരുന്ന പരിപാടിയിലായിരുന്നു കുടുംബസമേതമായി മഞ്ജുവും സുനിച്ചനും പങ്കെടുത്തത്.

നിങ്ങളുടെ വീട് എപ്പോഴും ഒച്ചയും അനക്കവും ഉള്ളതായിരിക്കുമല്ലോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു. പറയാനുണ്ടോ ഫുൾടൈം പാട്ടായിരിക്കും വീട്ടിലെന്നായിരുന്നു സുനിച്ചൻ പറഞ്ഞത്. ഇതിനിടയിലാണ് ഭാഗ്യലക്ഷ്മി മഞ്ജുവിനോട് പാടാൻ പറഞ്ഞത്. അറിയാതെ എന്ന ഗാനമായിരുന്നു മഞ്ജു പാടിയത്. നല്ല ധൈര്യമുണ്ട്. പാടാൻ ബുദ്ധിമുട്ടുള്ള പാട്ടൊക്കെയാണ് എടുത്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

അങ്ങനെയുള്ള പാട്ടൊക്കെയേ എടുക്കത്തുള്ളൂ. ഒരുപാട്ടും മുഴുവനായി പാടത്തുമില്ല. എനിക്ക് വേണ്ടിയാണ് ഞാന്‍ പാടുന്നത്. സുനിച്ചൻ അത് പറ്റത്തില്ല പഠിച്ച് പാടണം. എന്നെ വടിയെടുത്ത് അടിച്ചിട്ടുണ്ട് ഇതും പറഞ്ഞെന്നും മഞ്ജു പറയുന്നു. തെറ്റിച്ച് പാടിയതിനല്ല ചേച്ചി പാട്ടിന് ഒരു ട്യൂണൊക്കെയുണ്ട്.

ഈ പാട്ടിന്റെ ട്യൂൻ ഇവൾ കേട്ടിട്ടില്ല. ബസ്സിലോ മറ്റോ പോവുമ്പോൾ കേട്ടതാണ് ഇവളുടെ ഉള്ളിലുള്ളത്. അതിന്റെ വരികളും അറിയത്തില്ല. എടുത്തങ്ങ കീച്ചിയേക്കുവാ ഇത് കേട്ട് ഞെട്ടിപ്പോയിട്ടുണ്ട്. ഇതാരേലും കേട്ടാൽ ലോക പരാജയമായി പ്പോവുമല്ലോയെന്നും കരുതിയിട്ടുണ്ട്. ഞാനൊരു ആർട്ടിസ്റ്റാണ്. മഞ്ജുവിനെ അടിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സുനിച്ചൻ പറഞ്ഞത് എങ്ങനെയാണ്‌.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago