എന്റെ ജോലിയുടെ ഭാഗമാണ് ഞാൻ ധരിക്കുന്ന വസ്ത്രങ്ങളും; കാശുണ്ടാക്കാൻ വേറെ വഴിയില്ല എന്ന് ചോദിച്ചവർക്ക് സാധിക വേണുഗോപാൽ നൽകിയ മറുപടി ഇങ്ങനെ..!!

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ കൂടി പ്രശസ്തി നേടിയ മിനി സ്ക്രീൻ താരമാണ് കോഴിക്കോട് സ്വദേശിനിയായ സാധിക വേണുഗോപാൽ. മോഡൽ ആയി കരിയർ ആരംഭിച്ച സാധികക്ക് ഇപ്പോൾ നിറയെ അവസരങ്ങൾ ആണ് ഉള്ളത്.

മോഡൽ ആയി എത്തിയത് കൊണ്ട് തന്നെ ഗ്ലാമർ വേഷങ്ങളിൽ മിന്നും താരം കൂടിയാണ് സാധിക. വിമർശനങ്ങൾ ഏറെ വരുമ്പോഴും അതിനെല്ലാം അതെ നാണയത്തിൽ മറുപടി നൽകാൻ സാധിക മറക്കാറില്ല. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് സാധിക തനിക്ക് എതിരെയുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുടർന്നത്.

സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട് കാശുണ്ടാക്കാന്‍ എന്തും ചെയ്യും കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട് – സാധിക പറയുന്നു.

തന്റെ ജോലിയോട് ഉത്തരവാദിത്വവും ആത്മാർത്ഥതയും ഉള്ള ആൾ ആണ് ഞാൻ. തന്റെ ജോലിയുടെ ഭാഗമായി പലതരത്തിൽ ഉള്ള വസ്ത്രങ്ങൾ താൻ ധരിക്കുന്നത്. അതിൽ ആരും ചോദ്യം ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറച്ചുവെക്കേണ്ട ഒന്നാണ് എന്നുള്ള തോന്നൽ ബോധം ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള കമന്റുകൾ ഉണ്ടാകുന്നത്. മറച്ചു വെക്കുന്നതിടത്തോളം കാണാൻ ഉള്ള കൗതുകം കൂടും. എന്താണ് ഉള്ളിൽ ഉള്ളത് എന്ന് അറിയാൻ തോന്നും.

അതാണ് പിന്നീട് പീഡനമായി മാറുന്നത്. മലയാളികൾക്ക് എല്ലാം കാണുകയും കേൾക്കുകയും വേണം. എന്നാൽ അതിനൊപ്പം കപട സദാചാരവും കൊണ്ട് നടക്കും. എല്ലാം വേണം എന്നാൽ ആരും അറിയരുത്. എന്റെ തീരുമാനങ്ങൾ എന്റെ ജീവിതമാണ് അതിൽ മറ്റാർക്കും കൈകടത്താൻ അവകാശം ഞാൻ നൽകിയിട്ടില്ല.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago