ഏത് വിഷയത്തിലും കൊടിയുടെ നിറമോ ജാതിയോ മതമോ നോക്കാതെ ഓടി എത്തിയിരുന്ന ആൾ ആയിരുന്നു സിനിമ നടനും എം പിയുമായ സുരേഷ് ഗോപി, എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചതോടെ പ്രളയ ബാധിത മേഖലയിൽ പോലും സഹായങ്ങളുമായി എത്താൻ സുരേഷ് ഗോപി ഇപ്പോൾ മുമ്പന്തിയിൽ ഇല്ല എന്നാണ് സംവിധായകൻ എം എ നിഷാദ് പറയുന്നത്.
നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
Just Remember That !!!!
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്. ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, ഈ ചിത്രം തന്നെ ഉത്തരം നൽകും. Comparison അല്ല കേട്ടോ. ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്, ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്. വാക്കിലല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ. ഇപ്പോൾ ഇതെഴുതുമ്പോൾ, അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു. അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ, ചിലരുടെ ഭാഷയിൽ ദേ പോയീ ദാ വന്നൂ.
അനന്ത പത്മനാഭന്റെ മണ്ണങ്ങനെയാ, ആരെയും ചതിക്കില്ല, കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ്, അതാണ് ശീലം. എത്ര വലിയ പുലിയാണെങ്കിലും, ഇവിടെ ഈ അനന്തപുരിയിൽ വരണം. ഒന്നു നിവർന്ന് നിൽക്കണമെങ്കിൽ. അത് ചരിത്രം. തെക്കൻ മാസ്സാണ്. മരണ മാസ്സ്.
NB
ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്. തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ, നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം. ക്ഷിണം കാണും. അതാ, രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു. മോഹൻലാലും, മമ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു. സഹായവും വാഗ്ദാനം ചെയ്തു. എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം. ചുമ്മാ പറഞ്ഞന്നേയുളളൂ.
Just Remember That!!!
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…