ഞാനിടുന്ന ഡ്രെസ്സിന്റെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം നൽകിയിട്ടില്ല; ചൊറിയന്മാർക്ക് മറുപടി നൽകി മീര നന്ദൻ..!!

മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. 2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.

തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദൻ. തന്റെ വസ്ത്രത്തിന്റെ നീളമളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആൾക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

പണ്ടൊക്കെ ചാനലിലെ പ്രോഗ്രാം ചെയ്യുമ്പോൾ എവിടെ എങ്കിലും ഒക്കെ പോയാൽ പ്രശംസ ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നത് ഇൻസ്റ്റാഗ്രാം ഫോട്ടോസ് കാണാറുണ്ട് എന്നാണ്. താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുവന്നത്. അതിന് നീളം കുറവാണെന്ന് തനിക്ക് തോന്നിയിട്ടില്ല.

വാർത്തകൾ കണ്ട് തന്റെ അമ്മാമ വിളിച്ചിരുന്നു. എന്റെ മീര എന്താണിത് ദുബായിലായിട്ടും ആൾക്കാർക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് തോന്നിയതെന്നും മീര പറഞ്ഞു.

ഒരുപാട് മോശം കമന്റുകൾ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാർക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago