മലയാള സിനിമയിൽ അമ്പത് കോടിയിൽ ഏറെ മുതൽ മുടക്കിൽ എത്തുന്ന ആദ്യ ചിത്രമാണ് മമ്മൂട്ടിയെ നായകൻ ആക്കി കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം.
മലയാള സിനിമയിൽ മമ്മൂട്ടിയെ നായകനാക്കി എത്തുന്ന ചരിത്ര സിനിമയായ മാമാങ്കത്തിന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ തന്നെയാണ് ലഭിച്ചത്. എന്നാൽ ചിത്രം തീയറ്ററുകളിൽ എത്തി മണിക്കൂറുകൾക്ക് അകം ചിത്രത്തിന് എതിരെ മോശം പ്രചാരണം സാമൂഹിക മാധ്യമത്തിൽ അടക്കം തുടങ്ങിയത്. ഇതിനു പിന്നിൽ മോഹൻലാൽ ഫാൻസ് ആണെന്ന് ആണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.
ഒടിയൻ ചിത്രത്തെ അപമാനിച്ചതിന് ഉള്ള മോഹൻലാൽ ആരാധകരുടെ പകപോക്കൽ ആണ് എന്നാണ് വാദങ്ങൾ. എന്നാൽ മാമാങ്കം ചിത്രത്തിന്റെ സംവിധായകൻ എം പത്മകുമാർ ഈ വാദങ്ങൾ തള്ളിയിരിക്കുകയാണ്. പത്മകുമാർ പറയുന്നത് ഇങ്ങനെ,
”സമൂഹമാധ്യമത്തില്‍ സിനിമയെ താറടിച്ചുകാട്ടുന്നത് ആസൂത്രണത്തിന്റെ ഭാഗമാണ്. ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.’ പദ്മകുമാര്‍ പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…